24 മണിക്കൂർ ഭിക്ഷാടന ചലഞ്ചിൽ സമ്പാദിച്ചത് എത്ര രൂപയാണെന്നു അറിയാമോ

സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് വിവിധ തരത്തിലുള്ള ചലഞ്ചുകൾ നടത്താറുള്ളത് നാം കാണാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഒരു വ്യത്യസ്ത തരം ചലഞ്ചുമായി വന്നിരിക്കുകയാണ് കൊൽക്കത്തയിലെ ഒരു സോഷ്യൽ മീഡിയ താരം. 24 മണിക്കൂർ ഭിക്ഷാടനം ചലഞ്ച്. ഭിക്ഷ എടുക്കുമ്പോൾ ആളുകൾ എങ്ങനെ അതിനെ പ്രതികരിക്കും എന്നും അത്ര രൂപ ഭിക്ഷ എടുത്താൽ ഒരു ദിവസം കിട്ടും എന്നൊക്കെ നോക്കാനായിരുന്നു ആ ചലഞ്ച്.

പണത്തിനായി യാചിച്ചൽ സമൂഹം എങ്ങനെ നോക്കിക്കാണുമെന്നും അറിയാൻ യുവാവ് നടത്തിയ ശ്രമത്തിനു സമ്മിശ്ര പ്രതികരണമാണ് ആ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ കിട്ടിയത്. അനുകൂലിച്ചതും പ്രതികൂലിച്ചുമാനവധിപ്പേർ കമന്റ് ഇട്ടിരുന്നു.

വേഷത്തിൽ ഒരു ഭിക്ഷക്കാരനെപ്പോലെ വന്നു കൊൽക്കത്തയിൽ ആണ് ഭിക്ഷയ്ക്ക് വേണ്ടി യാചിച്ചത്. ഒരു ദിവസം കൊണ്ട് ആ യുവാവ് ഭിക്ഷയായി നേടിയത് 34 രൂപയായിരുന്നു. ആ കിട്ടിയ തുക ഭിക്ഷ എടുക്കുന്ന ഒരു സ്ത്രീയ്ക്ക് നൽകുന്നതായും വിഡിയോയിൽ കാണാമായിരുന്നു. നാല് ദിവസം മുൻപ് ഷെയർ ചെയ്ത വീഡിയോ 2 ലക്ഷത്തിലേറെപ്പേർ കണ്ടു കഴിഞ്ഞു. നിരവധിപ്പേർ ലൈക്കും കമന്റും ഇട്ടിട്ടുണ്ട്.

എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ടാണ് ഈ ചെറിയ തുക ലഭിച്ചതെന്ന് ചിലർ തമാശരൂപേണ കമന്റ് ചെയ്തിട്ടുണ്ട്. 24 മണിക്കൂർ ഭിക്ഷാടന ചലഞ്ച് എന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാന്ത എന്ന ചെറുപ്പക്കാരൻ ആണ് ഈ പരീക്ഷണ വീഡിയോ നടത്തിയിരിക്കുന്നത്.

Leave a Comment