പുതിയതായി റിലീസ് ആയ ജോജു ജോർജ് ചിത്രം പണി വളരെ പ്രേക്ഷക പ്രശംസ നേടിക്കൊണ്ട് പ്രദർശനം തുടരുന്ന സാഹചര്യത്തിൽ ആണ് ആദർശ് എന്ന ഗവേഷക വിദ്യാർത്ഥി നെഗറ്റീവ് റിവ്യൂ ഫേസ്ബുക്കിൽ ഇട്ടു എന്നതിന്റെ പേരിൽ ജോജു ജോർജ് ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. അതിന്റെ ശബ്ദ സംഭാഷണങ്ങൾ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ഒരു സിനിമാ നടന്റെ ത്യലോഗിനെ കടത്തിവെട്ടി ആദർശ് എന്ന ചെറുപ്പക്കാരൻ മറുപടി പറഞ്ഞതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ജോസഫ് പോലുള്ള സിനിമ ചെയ്ത തങ്ങൾ അതിൽ നല്ല അഭിനയം കാഴ്ച വെച്ച തങ്ങൾ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതിന് പ്രൊവൊക്കെ ആവേണ്ട ആവശ്യം ഇല്ല എന്ന് ആദർശ് പറഞ്ഞപ്പോൾ, എടാ കൊച്ചു ചെർക്ക ഞാൻ ശെരിക്കൊന്നു പ്രൊവോക് ചെയ്താൽ നീ മുള്ളിപ്പോകും എന്ന് ജോജു പറഞ്ഞിരുന്നു. എനിക്ക് മുള്ളൻ ഒരു പ്രൊവോകഷന്റെയും ആവശ്യം ഇല്ലെന്നും അല്ലെങ്കിൽ തന്നെ എല്ലാ ദിവസവും മുള്ളുന്നുണ്ട് എന്നാണ് ആദർശ് മറുപടി കൊടുത്തത്. ഈ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്.
നിനക്ക് എന്നെ നേരിൽ കാണാൻ ഉള്ള ധൈര്യം ഉണ്ടോടാ എന്നും ചോദിച്ചപ്പോൾ എന്തിനാ പേടിക്കുന്നെന്നും അഡ്രസ് തരാം വന്നു കണ്ടോളൂ എന്നും ആദർശ് പറഞ്ഞതും തഗ് ആയി സോഷ്യൽ മീഡിയയിൽ നിറഞ്ഞു ആടുകയാണ്. ഇത്തരം ഭീഷണി ഒക്കെ സിനിമയിൽ മതി എന്നും റിയൽ ലൈഫിൽ ഇതൊന്നും വില പോവില്ല എന്നും പറയാതെ പറഞ്ഞു വെക്കുന്നതായിരുന്നു ആദർഷിന്റ ഓരോ ഉത്തരവും.
ജോജുവിന്റെ സംഭാഷണം ആണ് പ്രേക്ഷകർക്കിടയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നത്. അതിനു പിന്നാലെ ആണ് ജോജു ലൈവിൽ വരുകയും തെളിവുകൾ വെച്ച നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും പറഞ്ഞത്. എന്നാൽ കേസ് നിലനിൽക്കാൻ പോകുന്നില്ല എന്നാണ് ആദർശിന്റെ പക്ഷം.
ജോജുവിനെതിരെ വിമർശനങ്ങൾ മുൻപും വന്നിരുന്നു. വളരെ കഷ്ടപ്പെട്ട്, സിനിമ സ്വപ്നം കണ്ടു സിനിമ മേഖലയിലേക്ക് വന്ന ജോജു, സിനിമയിൽ വന്നു അറിയപ്പെടാൻ തുടങ്ങിയപ്പോൾ അഹങ്കാരം ഉള്ള ആൾ ആയി മാറി എന്നാണ് പലരും കമാൻഡ് ചെയ്തിരിക്കുന്നത്.
ഇതിനിടെ ജോജുവിന്റെ ഭാഗം ന്യായീകരിച്ചും ധാരാളം ആളുകൾ രംഗത് എത്തിയിരുന്നു. കോടികൾ മുടക്കി സിനിമ ചെയ്യുന്നവർക്ക് മാത്രമേ അതിന്റെ വിഷമ മനസ്സിലാവൂ എന്നും, അവർ പ്രതികരിക്കും എന്നും ധാരാളം പേർ പിന്തുണയുമായി എത്തി.