മറ്റൊരു നവംബർ രണ്ടിനാണ് ജോജുവിന്റെ ജീവിതത്തിൽ അതും സംഭവിച്ചത്

നവംബർ 2 ജോജു ജോർജിന് അത്ര നല്ല ദിവസമല്ല. കാരണം എന്താണ്. മറ്റൊരു നവംബർ രണ്ടാം തിയ്യതി ആണ് ജോജു ജോർജിന്റെ ജീവിതത്തിൽ അതും സംഭവിച്ചത്. ആരെങ്കിലും ഓർക്കുന്നുണ്ടോ?

3 വർഷങ്ങൾക്ക് മുൻപ്, അതായത് 2021 നവംബർ 2 നു ആണ് കൊച്ചിയിൽ കോൺഗ്രസ് പാർട്ടിയുടെ റാലിയ്ക്കിടയിൽ ഉണ്ടായ ട്രാഫിക് ബ്ലോക്ക് ൽ പെട്ട ജോജുവിന്റേത് ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് റോഡിൽ കുറെ നേരം കിടക്കേണ്ടി വന്നത്. ഇതിൽ ക്ഷുഭിതനായ ജോജു അന്ന് വാഹനത്തിൽ നിന്നും ഇറങ്ങി റോഡ് ബ്ലോക്ക് ചെയ്യുന്നതിനെതിരെ സംസാരിച്ചിരുന്നു. കോൺഗ്രസ് നേതാക്കളുടെയും അണികളുടെയും അടുക്കൽ വെല്ലുവിളി നടത്തിയ ജോജുവിന് എതിരെ പാർട്ടിക്കാർ തിരിഞ്ഞു ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു.

അടിക്കടി ഉണ്ടാകുന്ന പെട്രോൾ വില വധനവിനു എതിരെ ആണ് അന്ന് കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിച്ചത്. അന്ന് അതിനിടയിൽ കാറുമായി വന്ന ജോജു ജോർജ് ഉൾപ്പടെയുള്ളവർ ട്രാഫിക് ബ്ലോക്കിൽ പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ ജോജു കാറിൽ നിന്നും ഇറങ്ങി ചോദ്യം ചെയ്തതാണ് അവരെ ചൊടിപ്പിച്ചത്. ഇതിനു ശേഷം കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ കാറിനെ വാനിഷ് ചെയ്തു. ഒരു നല്ല കാര്യത്തിനാണ് സമരം എന്നും എല്ലാം ജനങ്ങൾക്ക് വേണ്ടി ആണെന്നുമാണ് എന്നായിരുന്നു കോൺഗ്രസ് അന്ന് നടത്തിയ സമരത്തിൽ പറഞ്ഞിരുന്നത്. സിനിമാക്കാർക്ക് പണം ധാരയാളം ഉണ്ടെന്നും അവർക്ക് പെട്രോൾ വില വർധന ഒരു പ്രശ്‌നമല്ലെന്നും അതുകൊണ്ടാണ് ജോജു ജോർജ് ഇതിനെതിരെ സംസാരിച്ചത് എന്നും അവർ ആരോപിച്ചിരുന്നു.

എന്നാൽ എന്തിന്റെ പേരിൽ ഉള്ള സമരം ആണെങ്കിലും യാത്രക്കാരെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരം ഒരു തരത്തിലും അംഗീകരിക്കാം ആവില്ലെന്നും ഞാൻ ചെയ്തത് ശെരി ആണ് എന്ന നിലപാടിലും ആയിരുന്നു ജോജു.

നാടകീയമായ രംഗങ്ങൾ ആണ് അന്ന് കൊച്ചി വൈറ്റിലയിൽ അരങ്ങേറിയത്. താൻ ജനങ്ങൾക് ഉപയോഗപ്രദമായ സമരങ്ങള്ക്ക് എതിരല്ലെന്നും അവർ സമരത്തിന് ഉപയോഗിച്ച മാർഗത്തെ ആണ് ചോദ്യം ചെയ്തതെന്നുമാണ് ജോജു പറഞ്ഞത്. അതുവഴി വയ്യാത്ത ഒരാളേം കൊണ്ട് ഒരു ആംബുലൻസ് വന്നാൽ എങ്ങനെ കൃത്യ സമയത് ആശുപത്രിയിൽ ഏതാണ് കഴിയുമെന്നും കൊച്ചി പോലുള്ള വാഹനങ്ങൾ നിറഞ്ഞ ഒരു നഗരത്തിൽ ഇതുപോലെ ഉള്ള സമരങ്ങൾ ഒരുപാട് ദോഷം ചെയ്യുമെന്നും ജോജു പറഞ്ഞിരുന്നു.
എന്തായാലും ആ പ്രശ്നത്തിന് ശേഷം കമ്മ്യൂണിസ്റ്റ്കാരനായി ആണ് ജോജുവിനെ എല്ലാവരും കാണുന്നത്. എന്നാൽ നാളിതുവരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള ഒരു പരിപാടിയിലും ജോജുവിനെ കണ്ടതുമില്ല.

എന്തായാലും നവംബർ 2 ജോജുവിന് അത്ര നല്ല ദിവസമല്ല എന്നാണ് ഇന്നത്തെ സംഭാവത്തോടുകൂടി മനസ്സിലായിരിക്കുന്നത്. അന്ന് ട്രാഫിക് പ്രശ്നം ആണെങ്കിൽ ഇന്ന് തന്റെ സിനിമയ്‌ക്കെതിരെ നെഗറ്റീവ് റിവ്യൂ ഇട്ട ആളെ ഭീഷണിപ്പെടുത്തി എന്നാണ് ഇന്നത്തെ പ്രശ്നം.

എന്തായാലും വരുന്ന നവംബറുകളിൽ രണ്ടാം തിയ്യതി ജോജു ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും.

Leave a Comment