പൂർണ്ണിമാ ഇന്ദ്രജിത്തും മലയാള സിനിമയിലെ ശ്രദ്ധേയ ദമ്പതികളാണ്. നടി, മോഡൽ, അവതാരിക എന്നീ നിലകളിൽ തിളങ്ങിയ പൂർണ്ണിമയും, മികച്ച അഭിനേതാവും ഗായകനുമായ ഇന്ദ്രജിത്തും നിരവധി ചിത്രങ്ങളിൽ നിറസാന്നിദ്ധ്യമായിട്ടുണ്ട്. ഇരുവരും കുടുംബ ജീവിതത്തിലും സിനിമാ രംഗത്തും മാതൃകയാവുകയാണ്, കലയും കുടുംബവും സമാനമായി സംരക്ഷിക്കുന്നവർ.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ ഇരുവരും അവരുടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇത്തവണ ദീപാവലി ആശംസകൾ അറിയിച്ചാണ് അവർ തങ്ങളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കൂടെ ‘അമ്മ മല്ലിക സുകുമാരനും ഉണ്ടായിരുന്നു. ഇത്തവണത്തെ ദീപാവലി ഞങ്ങൾക്ക് കുറച്ച സ്പെഷ്യൽ ആണ് എന്നാണ് അവർ പറയുന്നത്.
പുതിയ വീട്ടിലേക്ക് താമസം മാറിയതിന്സ് ശേഷമുള്ള ആദ്യത്തെ ദീപാവലി ആണ് ഇത്. അതുകൊണ്ട് തന്നെ ഈ ദീപാവലിക്ക് മധുരം കൂടും. കഴിഞ്ഞ മെയ് മാസത്തിൽ ആണ് പൂര്ണിമായും ഇന്ദ്രജിത്തും തങ്ങളുടെ പുതിയ വീട്ടിലേക്കു താമസം മാറിയത്. അതിനോടുഅനുബന്ധിച്ചു അന്ന് അവർ ഷെയർ ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു.
മരുമകൾക്കും മകനുമൊപ്പം സന്തോഷപൂർവ്വം ദീപാവലി ആഘോഷിക്കുന്ന മല്ലിക സുകുമാരനും കുടുംബത്തിനും ആരാധകർ ആശംസകളും ആശംസകളുടെ ഒഴുക്കുമായി കമന്റ് സെക്ഷൻ നിറക്കുകയാണ്. പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന പ്രസ്ഥാന ചിത്രമായ “എമ്പുരാൻ” ല്‍ ശ്രദ്ധേയമായ ഒരു റോളിൽ ഇന്ദ്രജിത്തും എത്തുന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.
ദീപം ഏന്തിയ താളം പിടിച്ചു നിൽക്കുന്ന ചിത്രം ആണ് പൂർണിമ പങ്കുവെച്ചത്. സന്തോഷത്തോടെ ദീപാവലി ആഘോഷിക്കുമ്പോൾ പ്രിത്വിരാജ്ഉം സുപ്രിയയും എവിടെ എന്നായിരുന്നു ചില കമ്മന്റുകൾ നിറഞ്ഞിരുന്നത്. ഈമ്പുരാന്റെ പണിപ്പുരയിൽ ആയിരിക്കും രാജു എന്ന് ചിലർ മറുപടി കമന്റിലൂടെ കുറിച്ചു.
മല്ലിക സുകുമാരൻ മലയാള സിനിമയിലെ പരമ്പരാഗതമായ നടിയുടെ ചിത്രമാണ്, അവരുടെ ദൃഢതയുടെയും കരുത്തിന്റെയും അടയാളമായി ഇന്ന് വരെ വളർത്തിയെടുത്ത ഒരു വ്യക്തിത്വമാണ്. മകൻ ഇന്ദ്രജിത്തും, ഇന്ദ്രജിത്തിന്റെ ഭാര്യയും അഭിനേത്രിയുമായ പൂർണ്ണിമയും, മലയാള സിനിമയിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
ഇന്ദ്രജിത്ത് വേറിട്ട കഥാപാത്രങ്ങളും ഭാവസാന്നിധ്യവും കൊണ്ടും ശ്രദ്ധ നേടിയിട്ടുള്ള നടനാണ്. “എമ്പുരാൻ” പോലുള്ള സിനിമകളിൽ ശക്തമായ റോളുകളിലൂടെ ഇദ്ദേഹം ആരാധകരെ ആവേശത്തിലാക്കുന്നു.
പൂർണ്ണിമയും മലയാള സിനിമ, മോഡലിങ് മേഖലകളിൽ തികച്ചും വിജയകരമായ കരിയർ സ്വന്തമാക്കിയ ആളാണ്. നടിയെന്ന നിലയിലും ടിവി അവതാരികയെന്ന നിലയിലും പൂർണ്ണിമ നല്ല പേരുണ്ട്. കുടുംബത്തിന്റെ പിന്തുണയോടു കൂടി അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഇവരുടെ ബന്ധം മലയാള സിനിമയിലെ ഒരു പ്രചോദനമാണ്.
മൂന്നു പേരെയും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള കമ്മന്റുകളും നിറഞ്ഞിരുന്നു.