എരുമപ്പാൽ വിറ്റു മാസാവരുമാനം ഒരു കോടി രൂപ. 24 കാരിയുടെ ജീവിതകഥ

എരുമപ്പാൽ വിട്ടു നടന്ന ഒരു 11 കാരി. 24 ആം വയസ്സിൽ മാസാവരുമാനം ആകട്ടെ ഒരു കോടി രൂപ. നമ്മുടെ രാജ്യത്തെ ഒരു യുവ സംരംഭകയുടെ കഥയാണിത്. ഭിന്നശേഷിക്കാരനായ അച്ഛന്റെ ഒരു എരുമയെ മേച്ചു നടന്നു ഇപ്പോൾ 500 എരുമയുടെ ബിസിനസ് നടത്തുന്ന ഒരു യുവ സംരംഭകയുടെ കഥ കേൾക്കാം.

ഭിന്നശേഷിക്കാരനായ തന്റെ അച്ഛനെ സഹായിക്കാൻ 11 ആം വയസ്സിൽ തൊഴുത്തിലേക് പ്രവേശിച്ച ശ്രദ്ധ ധവാൻ ന്റെ ജീവിത ചരിത്രം ഇന്ന് എല്ലാവര്ക്കും ഒരു ഇൻസ്പിറേഷൻ ആണ്.

ശ്രദ്ധ ധവാൻ എന്ന പേര് ഇന്ന് ഇന്ത്യയുടെ ഡയറി മേഖലയിൽ സുപരിചിതമാണ്. എരുമ വളർത്തലിൽ എന്തെല്ലാം സാധ്യത കൊണ്ടുവരാം എന്ന് ചിന്തിച്ചു നിരവധി ആശയങ്ങൾ പരീക്ഷിച്ചു അദ്ധ്വാനിച്ച ശ്രദ്ധ ധവാൻ ഇന്ന് വിജയത്തിന്റെ കിരീടം കൂടിയിരിക്കുകയാണ്. ഇന്ന് ഒരു കോടി മാസാവരുമാനം ഉള്ള ഒരു യുവസംരംഭകയാണ്.

മഹാരാഷ്ടരയിലെ അഹമ്മദ് നഗറിൽ നിക്കോസ് ഗ്രാമത്തിൽ ആണ് ശ്രദ്ധ ജനിച്ചത്. വികളങ്കനായ തന്റെ അച്ഛൻ ബുദ്ധിമുട്ടുന്നത് കണ്ടു സഹായിക്കാൻ തുടങ്ങി. തന്റെ അച്ഛൻ കറക്കുന്ന പാൽ എല്ലാം അടുത്തുള്ള സൊസൈറ്റിയിൽ കൊണ്ട് കൊടുത്തു പാൽ വിപണിയുടെ എല്ലാ വശങ്ങളും അവൾ പേടിച്ചു. 15 വയസ്സിനിടയിൽ തന്നെ എരുമകളെയും പോത്തുകളെയും മെരുക്കാനും പാൽ കറക്കാനും പേടിച്ചു. കൂടാതെ പൊതു കച്ചവടത്തിന്റെ വിലപേശൽ പാഠങ്ങൾ അവൾ പേടിച്ചു.

ഇതിനിടയിലും അവൾ പഠിക്കാൻ മറന്നില്ല. മിടുക്കിയായി പഠിച്ചു എന്നിട് ഫിസിക്സ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. എന്നിരുന്നാലും ബിസിനസ് ആണ് ശ്രദ്ധയുടെ ഇഷ്ടം. അതിൽ കൂടുതൽ ശ്രദ്ധ ചെലുത്തി ഇന്ന് മാസം ഒരുകോടിയോളം രൂപ വരുമാനമുള്ള യുവ സംരംഭകയായിരിക്കുകയാണ് അവൾ.

ഒരു എരുമയുടെ പാൽ വിറ്റാണ് കുഞ്ഞുനാളിൽ അവരുടെ കുടുംബം കഴിഞ്ഞിരുന്നത്. അത് അവർക്ക് മതിയാകുമായിരുന്നില്ല. എന്നാൽ കുറച്ചു പണം സ്വരുക്കൂട്ടി വെച്ച് അവളുടെ അച്ഛൻ എരുമ കച്ചവടത്തിൽ ഏർപ്പെട്ടു. അവസരത്തിൽ ആയിരുന്നു ശ്രദ്ധയുടെ രംഗപ്രവേശനം. അവൾ കാരണ പാലുമായി ബൈക്കിൽ സൊസൈറ്റിയിൽ പോയി കൊടുക്കുമായിരുന്നു. എന്നാൽ നാട്ടുകാർ അത് കണ്ടു അതീശയിച്ചിരുന്നു. അന്നാട്ടിൽ ഒരു പെൺകുട്ടിയും ഇത്തരം ജോലികൾ ചെയ്യുമായിരുന്നില്ല. എന്നാൽ ഗ്രാമ വാസികൾ തന്നെ നിരുത്സാഹപ്പെടുത്തിയില്ല എന്നും അത് കൂടുതൽ ജോലികൾ ചെയ്യാനും പാൽ കച്ചവടം വിപുലീകരിക്കാനും അവളെ പ്രചോദിപ്പിച്ചു.

അച്ഛൻ പൂര്ണ്ണമായും പൊതു കച്ചവടത്തിൽ ആയപ്പോൾ പാൽ കച്ചവടത്തിൽ അവൾ സജീവമായി. അതിൽ പുതിയ സാധ്യതകൾ തേടി അവൾ ഓരോ അവസരങ്ങൾ പരീക്ഷിച്ചു. കൂടുതൽ കന്നുകാലികളെ അവൾ അവളുടെ തൊഴുത്തിൽ ചേർക്കാൻ തുടങ്ങി. 2013 ആകുമ്പോഴേക്കും 13 എരുമകളെ വാങ്ങിച്ചു ബിസിനസ് വിപുലീകരിച്ചു.

ബിസിനെസ്സിനിടയിൽ അവൾ ഒരു ബാങ്കിനെയും സമീപിച്ചു ലോൺ എടുക്കാൻ മുതിർന്നില്ല. ബിസിനസ്സിൽ നിന്നുള്ള ലാഭത്തിന്റെ ചെറിയ ഒരു അംശം വീണ്ടും ബിസിനെസ്സിൽ തന്നെ ഇറക്കി ആണ് വിപുലീകരിച്ചത്. അങ്ങനെ ബാധ്യതകൾ ഒന്നുമില്ലാതെ അവൾ തന്റെ സാമ്രാജ്യം വിപുലീകരിച്ചു ഇന്ന് കൂടുതൽ സമ്പാദിക്കുന്നു.

Leave a Comment