വെറും രണ്ടു മാസം കൊണ്ട് ഒരു ലക്ഷം രൂപ ഉണ്ടാക്കിയ മിടുക്കൻ ഇതാ

സംവിധായാകൻ ആകണം എന്നുള്ള അതിയായ ആഗ്രഹം കൊണ്ട് അതിനു മുന്നോടിയായി സ്വന്തമായി ആൽബം സോങ് നിർമിക്കുന്നതിനായി പണം സംബാധിക്കാൻ 26 കാരൻ അസ്‌കർ തമിഴ് നാട് സ്വദേശി വെറും 2 മാസം കൊണ്ട് 1 ലക്ഷം റൂഒപ ഉണ്ടാക്കി. സ്വിഗ്ഗി ഫുഡ് ഡെലിവറി ആപ്പ് ൽ ഡെലിവറി ബോയ് ആയി ഓടിയിട്ടാണ് അസ്‌കർ തന്നോട് തന്നെ ചെല്ലെങ്ങെ വെച്ച് 1 ലക്ഷം രൂപ വെറും 2 മാസ കാലയളവിൽ ഉണ്ടാക്കിയത്.

അസ്‌കറിന്റെ അതിയായ ആഗ്രഹം ആയിരുന്നു ഒരു സംവിധായകൻ ആവാൻ. താൻ ഒരു തുടക്കക്കാരൻ ആയതിനാൽ ഒരു പ്രൊഡ്യൂസറും തനിക്ക് ചാൻസ് തരില്ല എന്ന ഉത്തമ ബോധ്യം അസ്കറിന് താൻ തന്നെ ഒരു പ്രൊഡ്യൂസർ ആവണം എന്ന ബോധം ഉണ്ടാക്കി. എന്നാൽ ഒരു സാധാരണ കുടുംബത്തിൽ പിറന്ന തനിക്ക് അതിനുള്ള പണം ഇല്ലായിരുന്നു. പക്ഷെ ആഗ്രഹം ഉള്ളത്കൊണ്ട് തനിക്കെതിരെ തന്നെ ചലഞ്ച് വെച്ച് വെറും 2 മാസം ഫുഡ് ഡെലിവറി ബോയ് ആയി ഇപ്പോൾ തന്റെ ആദ്യത്തെ ആൽബം സോങ് റിലീസ് ആക്കിയിരിക്കുകയാണ് ഈ 26 കാരൻ.

എങ്ങനെയാണ് താങ്കൾ വെറും 60 ദിവസം കൊണ്ട് 1 ലക്ഷം രൂപ ഫുഡ് ഡെലിവറി ചെയ്ത് മാത്രം ഉണ്ടാക്കിയത് എന്ന ചോദ്യത്തിന് അസ്‌കർ പറഞ്ഞ മറുപടി ഇതാണ്.
ഞാൻ ഒരു ദിവസം 12 മണിക്കൂർ ആണ് ജോലി ചെയ്തിരുന്നത്. അനാവശ്യമായ ചിലവുകൾ ഒന്നും ചെയ്തിരുന്നില്ല. എന്റെ അതിയായ ആഗ്രഹം നിറവേറാണ് വേണ്ടി ഞാൻ ത്യാഗം ചെയ്യുകയായിരുന്നു. പെട്രോൾ ചിലവ് ഒന്നും ഉണ്ടായിരുന്നില്ല, കാരണം ഞാൻ ഓല ഇലക്ട്രിക്ക് വണ്ടി ആണ് ഉപയോഗിച്ചിരുന്നത്. വേര് 1200 രൂപ മാത്രമാണ് സഹർജിങ് ചെയ്യാണ് വേണ്ടി ചെലവായത്.

ചെന്നൈ പോലുള്ള തിരക്കുള്ള നഗരത്തിൽ ഉള്ള എല്ലാ കട്ട് റോഡുകളും അസ്കറിന് അറിയാമായിരുന്നു. ഇത് കൂടുതൽ ഓർഡറുകൾ ഡെലിവറി ചെയ്യാൻ സഹായിച്ചു.

പിന്നെ ഓലയുടെ ഫ്രീ ചാർജിങ് ഉണ്ടായിരുന്നത് കൊണ്ട് ചാർജിങ് ൽ നന്നായി സേവ് ചെയ്യാൻ പറ്റി. ഇനി അടുത്ത ചെല്ലെങ്ങെ എടുക്കാൻ പോവുകയാണെന്നും അസ്‌കർ പറഞ്ഞു. ഇതിനിടയിൽ 4 ദിവസം പനി വന്നെന്നും അതിനെ എല്ലാം അതിജീവിച്ചാണ് താൻ ഇത് നേടിയത് എന്നും പറഞ്ഞു

ഒരാൾക്ക് വലിയ ഒരാഗ്രഹം ഉണ്ടെങ്കിൽ, അതിനായി പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ ഈ ലോകം മുഴുവൻ അവനോടൊപ്പം നിൽക്കും അവന്റെ ആഗ്രഹം സാധ്യമാക്കാൻ എന്ന പാലൊ കൊയ്‌ലോയുടെ പുസ്തകത്തിലെ വരികൾ ഓർത്തുപോകുന്നു.

Leave a Comment