ഇന്ദ്രൻസ് ചേട്ടന് 7ആം ക്ലാസ് തുല്യത ക്ലാസ്സിൽ ഉഗ്രൻ വിജയം. 68 ആം വയസ്സിൽ പഠനം തുടരാൻ തീരുമാനമെടുത്ത ഇന്ദ്രൻസ് ചേട്ടനെ അഭിനന്ദിച്ചു ഒരുപാട് പേര് രംഗത് വന്നിരുന്നു. തുല്യതാ പരീക്ഷയ്ക്ക് എത്തിയ ഇന്ദ്രൻസ് ചേട്ടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോൾ തുല്യതാ പരീക്ഷയുടെ റിസൾട്ട് വന്നിരിക്കുകയാണ്. 500 ൽ 297 മാർക് നേടി വിജയം കരസ്ഥമാക്കിയിരിക്കുകയാണ് നമ്മുടെയെല്ലാം പ്രിയങ്കരൻ.
വിജയിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും ഇനി തുടർപഠനം ആണ് ലക്ഷ്യമെന്നും ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞു. അടുത്തത് 10 ആം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കണം. വിജയത്തിന് ശേഷം ധാരാളം പേർ അദ്ദേഹത്തിന് അഭിനാന്ദനവുമായി എത്തി. മന്ത്രിമാരടക്കം അദ്ദേഹത്തിന്റെ വിജയത്തിന് അഭിനന്ദനം അർപ്പിച്ചു. അട്ടക്കുളങ്ങര സ്കൂളിൽ ആണ് തുല്യതാ പരീക്ഷ എഴുതിയത്.
നിഷ്കളങ്കമായ സ്വഭാവം കൊണ്ട് നമ്മുടെയെല്ലാം പ്രിയങ്കരനായി മാറിയ നടനാണ് ഇന്ദ്രൻസ് ചേട്ടൻ. സത്യത്തിൽ പറഞ്ഞാൽ ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരു പാവം നടൻ. ധാരാളം വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് നമ്മെ വിസ്മയിപ്പിച്ചു, ഇപ്പ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.
തുടക്കത്തിൽ കോമഡി റോളുകൾ മാത്രം ചെയ്തിരുന്ന അദ്ദേഹം ഇപ്പോൾ എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്ത് അവാർഡുകൾ വാരിക്കൂട്ടുന്നു. നന്മയും വിനയവും നിഷ്കളങ്കതയുമാണ് അദ്ദേഹത്തിന്റെ ഉയർച്ചയ്ക്ക് കാരണം എന്നാണ് ആരാധകർ പറയുന്നത്. അങ്ങനെയുള്ളവർ വിജയത്തിന്റെ കൊടുമുടികൾ കീഴടക്കും. താരപരിവേഷമോ, താരജാഡയോ ഇല്ലാതെ ചെറിയ കാറിൽ അദ്ദേഹം വിശേഷ സ്ഥലലങ്ങളിൽ എത്തുകയും ജനറൽ കംപാർട്മെന്റ് ട്രെയിനിൽ സഞ്ചരിക്കുകയും ചെയ്യുന്ന ഒരു സാധാരണക്കാരന് ആണ് അദ്ദേഹം.
68 ആം വയസ്സിലും പേടിക്കണം എന്ന് തീരുമാനിച്ച അദ്ദേഹത്തിന്റെ തീരുമാനത്തെ എല്ലാവരും വാനോളം പുകഴ്ത്തുകയാണ് ഇപ്പോൾ.