ജൂനിയർ ഹിറ്റ്മാൻ എത്തി, രോഹിത് ശർമയ്ക്കും റിതികയ്ക്കും ആൺകുഞ്ഞു പിറന്നു

ഇന്ത്യൻ ക്രിക്കറ്റ് നായകൻ നാമെല്ലാവരും ഹിറ്റ്മാൻ എന്ന് വിളിക്കുന്ന രോഹിത് ശർമ്മയ്ക്ക് ആൺകുഞ്ഞു പിറന്നു. സമരിയയ്ക്ക് കളിക്കാനായി ഒരു കുഞ്ഞു ഹിറ്റ്മാൻ പിറന്നിരിക്കുന്നു. രോഹിത് ശർമ്മയുടെയും റിതിക യുടെയും മൂത്ത കുട്ടി ആണ് 6 വയസ്സുകാരി സമരിയ. വെള്ളിയാഴ്ച രാത്രി ആണ് ന്യൂസ് ഉറപ്പിച്ചത്.

പ്രസവ ദിവസം അടുത്തതിനാൽ ആണ് രോഹിത് ശർമ്മ ബോർഡർ ഗാവസ്‌കർ ട്രോഫി സീരീസ് കളിയ്ക്കാൻ ഇന്ത്യൻ ടീമിനോടൊപ്പം ചേർന്നില്ല. ഡെലിവറി കഴിഞ്ഞു പോകാം എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു. പ്രസവസമയത് പ്രിയതമൻ കൂടെ ഉള്ളതല്ലേ ഏതൊരു സ്ത്രീയ്ക്കും സന്തോഷം നൽകുന്ന കാര്യം എന്നാണ് ആരാധകർ പറയുന്നത്.

രോഹിത് ശർമ്മ നല്ലൊരു കുടുംബനാഥൻ ആണ്. എല്ലാ ടൂര്ണമെന്റുകൾക്കും തന്റെ ഭാര്യയേയും കുഞ്ഞിനേയും കൂടെ കൂട്ടാറുണ്ടായിരുന്നു. ഐ പി ൽ പോലുള്ള ടൂർണമെന്റുകളിൽ ഇപ്പോഴും രോഹിത് നെ പ്രോത്സാഹിപ്പിക്കാൻ റിതിക ഉണ്ടാവുമായിരുന്നു. വിജയം കൈവരിച്ചതിനു ശേഷം ഒന്നിച്ചുള്ള സെലിബ്രേഷനും മകളെ താലോലിക്കുന്നതുമായ ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ നിറയാറുണ്ടായിരുന്നു.

കഴിഞ്ഞ കുറച്ച ടൂർണമെന്റുകളിൽ റിതികയെ കാണണുന്നുണ്ടായിരുന്നില്ല. തന്റെ ജീവിതത്തിൽ പുതിയ അഥിതി വന്ന വിവരം രോഹിത് ശർമ്മ സോഷ്യൽ മീഡിയയിൽ ഇതുവരെയും പങ്കുവെച്ചിട്ടില്ല.

T20 ലോകകപ്പ് നേടിയതിനുശേഷം വലിയൊരു ബ്രേക്ക് ആയിരുന്നു. ഈ കാലയളവിൽ ഭാര്യയോടൊപ്പം മകളുമൊത് ചിലവഴിക്കാൻ ആണ് രോഹിത് ശർമ്മ കൂടുതലും സമയം നീക്കിവെച്ചത്.

Leave a Comment