ഡക്കിന്റെ കണക്ക് എടുത്തവർക്ക് വേണ്ടിയുള്ള സ്പെഷ്യൽ ഡെഡിക്കേഷൻ സഞ്ജു നൽകിയിതാ

രണ്ടു സെഞ്ചുറിക്ക് ശേഷം തുടർച്ചയായി രണ്ടു ഡക്ക് പോയത് ഹേറ്റേഴ്‌സ് നു ആഘോഷിന്നാനുള്ള വകയായി. എന്നാൽ ഒരു അപരാജിത സെഞ്ചുറിയുടെ പിൻബലത്തിൽ തന്റെ പരാജയം കാണാൻ കാത്തിരുന്നവർക്ക് മറുപടി നൽകിയിരിക്കുകയാണ് മലയാളത്തിന്റെ, അല്ല, ഇപ്പൊൾ ഇന്ത്യയുടെ സ്വന്തം സഞ്ജു സാംസൺ.

സഞ്ജുവിന്റെ അച്ഛനെതിരെയുള്ള സൈബർ ബുള്ളിയിങ് നമ്മൾ കണ്ടതാണ്. സത്യം അതാണെങ്കിലും അപക്വമായി വിളിച്ചുപറയുന്നത് സഞ്ജുവിന് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും പ്രത്യേകിച്ച് പൊളിറ്റിക്സ് കലർന്ന ക്രിക്കറ്റ് ബോർഡ് ആണ് ബി സി സി ഐ എന്ന് ഖ്യാതി ഉള്ളപ്പോൾ.

സഞ്ജുവിന്റെ പേര് ചേർക്കപ്പെട്ട ചില കണക്കുകൾ ഇതാ

1. കഴിഞ്ഞ അഞ്ച്‌ മാച്ചിൽ 3 സെഞ്ചുറി.
2. കഴിഞ്ഞ അഞ്ച്‌ മാച്ചുകളിലായി ആകെ 27 സിക്സറുകൾ.
3. രണ്ടാം വിക്കറ്റിലെ ഏറ്റവും ഉയർന്ന പാർട്ട്ണർഷിപ്‌ 86 പന്തിൽ 210 – തിലക്‌ വർമ & സഞ്ജു സാംസൺ.
4. ഇന്ത്യയുടെ ഏറ്റവും ഉയർന്ന ട്വന്റി ട്വന്റി ടോട്ടൽ 297/6 – സഞ്ജു സെഞ്ചുറി
5. ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന ട്വന്റി ട്വന്റി ടോട്ടൽ 283/1 – സഞ്ജു സെഞ്ചുറി.
6. സൗത്ത്‌ ആഫ്രിക്കയിൽ കളിച്ച അവസാന ഏകദിനത്തിൽ സഞ്ജു സെഞ്ചുറി. അവസാന ട്വന്റി ട്വന്റിയിലും സെഞ്ചുറി.
7. ഈ കലണ്ടർ വർഷത്തിൽ ട്വന്റി ട്വന്റി ഇന്റർനാഷണലുകളിൽ 3 സെഞ്ചുറി. തിലക് വർമ്മയ്ക്ക് ആണ് ഇനി സഞ്ജുവിനൊപ്പം എത്താൻ സാധ്യത ഉള്ളത്.
8. അടുത്തടുത്ത മാച്ചുകളിൽ ഇന്റർനാഷണൽ ട്വന്റി ട്വന്റി സെഞ്ചുറികൾ നേടുന്ന ലോകത്തെ നാലാമത്തെ താരം.
9. ട്വന്റി ട്വന്റി സെഞ്ചുറികളിൽ ഇനി വെറും മൂന്ന് പേർ മാത്രം മുന്നിൽ.
10. ഈ സീരിസിൽ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന സ്കോറർ. സഞ്ജു സാംസൺ 216. ആവറേജ്‌ 72
11. ഈ സീരിസിൽ ഒരു ഇന്നിങ്ങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ – 10 സഞ്ജു സാംസൺ & തിലക്‌ വർമ. രണ്ടാം സ്ഥാനം 9 സിക്സ്‌ – സഞ്ജു സാംസൺ
12. ഒരു കലണ്ടർ ഇയറിൽ 3 T20 സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരൻ
ഒറ്റ പേര് സഞ്ജു വിശ്വനാഥ് സാംസൺ ഫ്രം കേരള 

Leave a Comment