ദിവ്യ ഉണ്ണിയെ നായികയാക്കിയതിൽ മമ്മൂട്ടിക്ക് പിണക്കം ആയിരുന്നു. കാരണം ഇതാണ്

മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി എടുത്ത ചിത്രത്തിൽ ബിജു മേനോൻ, മോഹിനി, ദിവ്യ ഉണ്ണി, കലാഭവൻ മാണി തുടങ്ങിയ പ്രമുഖ താരനിര തന്നെ ഉണ്ടായിരുന്നു.

ചിത്രത്തിൽ ദിവ്യ ഉണ്ണി ആയിരുന്നു നായികയായി അഭിനയിച്ചത്. എന്നാൽ നായികയായി ദിവ്യ ഉണ്ണിയെ അഭിനയിപ്പിച്ചതിൽ മമ്മൂട്ടിക്ക് എതിർപ്പ് ഉണ്ടായിരുന്നു എന്നാണ് ലാൽ ജോണെ ഒരു മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. പകരം മറ്റൊരു തമിഴ് നടിയായിരുന്നു മനസ്സിൽ.

ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഒരു മറവത്തൂർ കനവ്. അത് ഹിറ്റാവുകയും ചെയ്തു. സഹസംവിധായാകാൻ എന്ന നിലയിൽ നിന്നും സ്വന്തമായി സിനിമ ഒറ്റയ്ക്ക് സംവിധാനം ചെയ്തത് സാക്ഷാൽ മമ്മുട്ടിയെ വെച്ച ആയിരുന്നു. അതിനു ശേഷം ധാരയാളം ഹിറ്റ് സിനിമകൾ മലയാളത്തിന് നൽകാൻ ലാൽ ജോസിന് കഴിഞ്ഞു.

ദിവ്യ ഉണ്ണിയെ തന്റെ നായിക ആക്കുന്നതിൽ മമ്മൂട്ടിക്ക് കടുത്ത എതിർപ്പ് ആയിരുന്നു. അത് വ്യക്തിവിരോധം കൊണ്ടല്ല. ദിവ്യ ഉണ്ണിയുടെ പ്രായമായിരുന്നു പ്രശ്നം. ദിവ്യ ഉണ്ണി മമ്മൂട്ടിയുടെ മകളോടൊപ്പം കോളേജിൽ പഠിച്ചിട്ടുണ്ട്. അത് തന്നെയായിരുന്നു പ്രശ്നം. അത്ര ചെറിയ കുട്ടിയുടെ കൂടെ എങ്ങനെ അഭിനയിക്കും അതും നായകനായിട്ട് എന്നാണ് മമ്മൂട്ടി ചോദിച്ചിരുന്നത്. ദിവ്യ ഉണ്ണി തന്റെ നായികയായി വരുമ്പോൾ പ്രേക്ഷക പ്രതികരണം എന്തായിരിക്കും എന്നാണ് മമ്മൂക്കയെ അലട്ടിയിരുന്നത്.

തന്റെ നായികയായി തമിഴ് സിനിമയിലെ റോജയെ ആയിരുന്നു മമ്മൂട്ടി നിർദേശിച്ചിരുന്നത്. എന്നാൽ ദിവ്യ ഉണ്ണിക്ക് അഡ്വാൻസ് കൊടുത്തിരിക്കുന്നത്കൊണ്ട് അത് തിരികെ വാങ്ങുന്നത് ശരിയല്ല എന്ന അഭിപ്രായം ആയിരുന്നു ലാൽ ജോസിനും പ്രൊഡ്യൂസർക്കും ellam ഉണ്ടായിരുന്നത്.

എന്തായാലും മമ്മൂട്ടിയുടെ കൂടെ നല്ല കട്ടയ്ക്ക് അഭിനയം കാഴ്ചവെച്ച ദിവ്യ ഉണ്ണി മറക്കാനാവാത്ത ഒരു കഥാപാത്രം മലയാളത്തിന് സമ്മാനിച്ചു.

Leave a Comment