തമിഴ് സിനിമാലോകത്ത് ധനുഷ് – നയൻതാര പരസ്യപ്പോര് മുറുകുന്നു. നടൻ ധനുഷിനെതിരെ ആരോപണങ്ങളുമായി നയൻതാര ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി തന്റെ 40 ആം ജന്മദിനത്തിന് റിലീസ് ആക്കുവാൻ വേണ്ടി തയ്യാർ ചെയ്തിരിക്കുകയാണ്. എന്നാൽ ധനുഷ് നിർമിച്ചു നയൻ താര അഭിനയിച് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയിലെ 3 സെക്കന്റ് വീഡിയോ ഉപയോഗിച്ചതിന് നയൻതാരയോട് 10 കോടി രൂപ ആവശ്യപ്പെട്ടിരിക്കുകയാണ്.
2015 ൽ ധനുഷ് നിർമ്മിച്ച സിനിമയുടെ 3 സെക്കന്റ് വീഡിയോ ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയാണ് പോരിന് കാരണം. വിവാഹം കഴിഞ്ഞു നാൾ ഏറെ ആയെങ്കിലും അതുമായി ബന്ധപ്പെട്ടു നിർമ്മിച്ച ഡോക്യുമെന്ററി എന്തുകൊണ്ടതാണ് റിലീസ് ചെയ്യാത്തത് എന്ന് ആരാധകർ ചോദിച്ചിരുന്നു. ഇപ്പോഴാണ് അതിനു പിന്നിലെ സത്യാവസ്ഥ പുറത്തുവരുന്നത്.
തന്റെ ഡോക്യുമെന്ററി വെളിച്ചം കാണാത്തതിന് കാരണം ധനുഷ് ആണ് എന്നതാണ് നയൻതാരയുടെ ആരോപണം. എന്തിനാണ് തന്നോടും വിഘ്നേഷിനോടും ഇങ്ങനെ പെരുമാറുന്നത് എന്ന് അറിയില്ല. ചിത്രത്തിലെ ചില രംഗങ്ങൾ തന്റെ ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്താൻ അനുമതിക്കായി കുറെയായി ധനുഷിനെ സമീപിക്കുന്നുവെന്നും എന്നാൽ പ്രതികരണം ഒന്നും ഉണ്ടായില്ല എന്നുമാണ് പറയപ്പെടുന്നത്.
ട്രെയ്ലറിൽ വന്ന ദൃശ്യങ്ങളിൽ തന്റെ സിനിമയുടെ 3 സെക്കന്റ് വരുന്ന ഭാഗങ്ങൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടി ആണ് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കാണിച്ചുകൊണ്ടുള്ള വക്കീൽ നോട്ടീസ് ധനുഷ് അയച്ചപ്പോൾ തന്റെ ഹൃദയം തകർന്നു ennum നയൻതാര വ്യക്തമാക്കുന്നു.
പകയുടെ മുഖം ധനുഷിന് ഉണ്ടെന്നും, തന്നോടും ഭർത്താവിനോടും എന്തിനാണ്ഇങ്ങനെ paka കാണിക്കുന്നത് എന്നും അറിയില്ല. സിനിമ നിർമിച്ചത് ധനുഷ് ആണ്. അതിന്റെ പകർപ്പാവകാശവും അദ്ദേഹത്തിനാണ്. ഇത് കാണിച്ചു രാജ്യത്തെ കോടതികളിൽ അദ്ദേഹത്തിന് പിടിച്ചു നിൽക്കാം, എന്നാൽ ദൈവത്തിന്റെ കോടതിയിൽ പിടിച്ചു നില്ക്കാൻ കഴിയില്ല എന്നും നയൻതാര പറയുന്നു.
മറ്റുള്ളവരുടെ ധൗർഭാഗ്യങ്ങളിൽ സന്തോഷിക്കുന്ന മാനസികാവസ്ഥ ഉള്ള ആൾ ആണ് ധനുഷ് എന്നും നയൻതാര തുറന്നടിക്കുന്നു. നയൻതാരയുടെ ജന്മദിനമായ നവംബർ 18 നു ഡോക്യുമെന്ററി റിലീസ് ചെയ്യാനിരിക്കെ ആണ് ഈ വാർത്ത പുറത്തുവന്നത്. വിഗ്നേഷുമായുള്ള പ്രണയവും വിവാഹവുമാണ് “നയൻതാര : ബീയോണ്ട് ദി ഫെയറി ടൈൽ” എന്ന ഡോക്യൂമെന്ററിയുടെ ഇതിവൃത്തം. നെറ്ഫ്ലിക്സിൽ ആണ് റിലീസ് ചെയ്യുന്നത്.
ഇതിനോടകം തന്നെ പാർവതി തിരുവോത് പോലുള്ള താരങ്ങൾ നയൻതാരയ്ക്ക് പിന്തുണയുമായി രംഗത് വന്നിട്ടുണ്ട്.