സൂര്യകുമാർ യാദവ് ഇന്ത്യൻ സംസ്കാരം ഉയർത്തിപ്പിടിച്ചു ഗ്രൗണ്ടിലും

ക്യാപ്റ്റൻ ആയി കുറച്ചു നാൾ മാത്രമേ ആയെങ്കിലും സൂര്യകുമാർ എന്ന ക്യാപ്റ്റനെ ഇന്ത്യക്കാർക്ക് നന്നായി ഇഷ്ടപ്പെട്ടു, പ്രത്യേകിച്ച് കേരളീയർക്ക്. ഒരുപാട് അവഗണനകൾ നേരിട്ട് ടീമിൽ എത്തിയത് കൊണ്ടാണോ എന്നറിയില്ല, സഹകളിക്കാർക്ക് നല്ല സപ്പോർട്ടും സ്നേഹവും നൽകി ആരാധകരുടെ മനം കവരുന്ന സൂര്യ. ഹേറ്റേഴ്‌സ് ഇല്ലാത്ത കളിക്കാരിൽ ഒരാൾ ആണേ അദ്ദേഹം. അതിനു കാരണം അദ്ദേഹത്തിന്റെ വിനയവും, ഗ്രൗണ്ടിലെ പെരുമാറ്റവും ഒക്കെ തന്നെ.

എന്നാൽ ഇപ്പോൾ ഇതാ മറ്റൊരു കാരണം കൂടി എത്തിയിരിക്കുകയാണ്. ഗ്രൗണ്ടിൽ ഇന്ത്യൻ സംസ്കാരം ഉയർത്തിപ്പിടിച്ചിരുക്കുന്നു നമ്മുടെ സൂര്യകുമാർ. വിജയ ആഘോഷത്തിനിടയിൽ റിങ്കു സിംഗിന്റെ തൊപ്പി താഴെ വീണപ്പോൾ സൂര്യകുമാർ അതിൽ അറിയാതെ ചവിട്ടിയിരുന്നു. ഇത് മനസ്സിലാക്കിയ അദ്ദേഹം ഉടനെ തന്നെ ആ തൊപ്പി കൈകൊണ്ട് എടുക്കുകയും തൊട്ട് നെറുകയിൽ വെച്ച് ചുമ്പിക്കുകയും ചെയ്തിരുന്നു. ഇതൊരു ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ് എന്നാണ് ആരാധകർ പറയുന്നത്, ഈ രംഗം സോഷ്യൽ മീഡിയയിൽ വളരെ വേഗം വയറൽ ആവുകയും ചെയ്തു.

രണ്ടു കാര്യമാണ് ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്. ഒന്ന് ഇതൊരു ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. നാം അറിയാതെ ഒരാളെ ചവിട്ടിയാൽ ഉടനെ തൊട്ട് നെറുകയിൽ വെക്കും, അത്പോലെ എന്ത് വസ്തുവാണെങ്കിലും. പോരാത്തതിന് ഇത് തന്റെ ഇന്ത്യൻ ഫ്ലാഗ് ആലേഖനം ചെയ്ത തൊപ്പി കൂടി ആണ്. ഇതൊക്കെ തന്നെ ആണ് സൂര്യകുമാർ യാദവിനെ എല്ലാവരും ഇഷ്ടപ്പെടാൻ കാരണം എന്നാണ് ആരാധകർ പറയുന്നത്.

കൂടാതെ, ഡ്രെസ്സിൽ റൂമിൽ ഇരിക്കുന്ന സൂര്യകുമാറിനോട് തിലക് വർമ്മ ചോദിക്കുന്നുണ്ട് അടുത്ത പൊസിഷനിൽ താൻ ഇറങ്ങിക്കോട്ടെ എന്ന്. കേട്ട പാതി സൂര്യ അനുവാദം കൊടുക്കുകയും ചെയ്തു. അതിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തിലക് വർമ്മ ഉഗ്രൻ പെർഫോമൻസ് പുറത്തെടുത്ത തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി കരസ്ഥമാക്കി. തന്റെ സഹ താരത്തിനുവേണ്ടി സൂര്യ തന്റെ ബാറ്റിങ് പൊസിഷൻ നൽകി.

Leave a Comment