നയൻതാരയ്ക്ക് പിന്തുണയുമായി നസ്രിയ, പാർവതി, ഐശ്വര്യ ലക്ഷ്മി എന്നിവർ

ധനുഷ് -നയൻതാര പോര് തമിഴകത്തു മുറുകുകയാണ്. ധനുഷ് അയച്ച വക്കീൽ നോട്ടീസ് സ്റ്റോറി ആക്കി ഇട്ടിരിക്കുകയാണ് നയൻതാര. ഇതിനിടെ നയൻതാരയ്ക്ക് പിന്തുണയുമായി ധാരാളം താരങ്ങൾ രംഗത്തു വന്നു. മലയാളത്തിൽ നിന്നും നസ്രിയ നസീം, ഗീതു മോഹൻദാസ്, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി എന്നിവർ ആണ് പിന്തുണയുമായി വന്നിട്ടുള്ളത്.

നയൻതാരയുടെ ഡോക്യൂമെന്ററിയിൽ ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലെ വീഡിയോ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്താനായി ഒരുപാട് തവണ ധനുഷിനെ സമീപിച്ചെങ്കിലും അതിനൊന്നും പ്രതികരണം ഉണ്ടായില്ല എന്നാണ് നയൻതാര പറയുന്നത്.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം ആളുകൾ വന്നിരുന്നു. ചിലർക്ക് രോഷം അടക്കാനാവാതെ ആൻഗ്രി സ്മൈലി ഒക്കെ ആണ് സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ ഇട്ടിരിക്കുന്നത്.

നനഞ്ഞിടം കുഴിക്കുന്ന ധനുഷ് ചെയ്യുന്നത് എന്നായിരുന്നു ചിലരുടെ കമന്റ്. നെറ്റ്ഫ്ലിക്സ് ആണ് നയൻതാരയുടെ ഡോക്യുമെന്ററി റിലീസ് ചെയ്യുന്നത്, അതിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് തട്ടി എടുക്കാൻ ആണോ ധനുഷ് ഈ കാളി കളിക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒരു ഇന്റർനാഷണൽ OTT പ്ലാറ്റ്ഫോം പുറത്തുവിടുമ്പോൾ കോടികൾ മറിയുന്ന ബിസിനസ് ആണ് നടക്കാൻ പോകുന്നത് എന്ന തിരിച്ചറിവ് ആണ് ധനുഷ് ഇങ്ങനെ ഒരു നീക്കം നടത്തുന്നത് എന്നും ആരാധകർ പറയുന്നു.

എന്നാൽ ധനുഷിനെ അനുകൂലിച്ചും ധാരാളം പേര് രംഗത്തുവരുന്നുണ്ട്. ധനുഷ് പണം മുടക്കി നിർമിച്ച സിനിമയുടെ വീഡിയോ ഭാഗങ്ങൾ ഉപയോഗിച്ചത് തെറ്റാണെന്നും അവർ പറയുന്നു.

Leave a Comment