പ്രായമാകുന്നത് ആർക്കും അത്രകണ്ട് ഇഷ്ടമല്ല. പ്രായം ആകുമ്പോൾ മുടി നരയ്ക്കുക സ്വാഭാവികമാണ്. എന്നാൽ ഈ കാലത്തു ധാരാളം കുട്ടി നരകൾ കാണുന്നുണ്ട്. കുഞ്ഞുനാളിലെ മുടി നരച്ചു തുടങ്ങും. ചിലപ്പോൾ വിരലിൽ എണ്ണാവുന്ന എണ്ണം മുടി മാത്രമേ നരയ്ക്കൂ.
നരച്ച മുടി നിങ്ങൾ പിഴുതു കളയാറുണ്ടോ? അങ്ങനെ ചെയ്താൽ നര കൂടും എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. അതുകൊണ്ട് ചിലരെങ്കിലും അതിനു മുതിരാറില്ല. എന്നാൽ ഈ കാലത് മുടി കറുപ്പിക്കാൻ ധാരാളം പ്രൊഡക്ടുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നിരുന്നാലും അവ തേയ്ക്കാൻ മടിച്ചിട്ട് ചിലരെങ്കിലും നരച്ച മുടി പിഴുതു കളയാറുണ്ട്.
നരച്ച മുടി പിഴുതു മാറ്റിയാൽ നര കൂടുമോ?
നരച്ച മുടി പിഴുതുമാറ്റിയയാൾ കൂടുതൽ മുടി നരയ്ക്കും എന്നതിന് യാതൊരു ശാസ്ത്രീയമായ തെളിവും ഇല്ല. ആ അറിവിൽ യാതൊരു അടിസ്ഥാനവുമില്ല. കോശങ്ങളിൽ ഉത്പാദിപ്പിക്കുന്ന മെലാനിൻ എന്ന ഘടകമാണ് മുടിക്ക് കറുപ്പ് നിറം നൽകുന്നത്. അതിന്റെ ഉത്പാദനം നിലച്ചാലോ കുറഞ്ഞാലോ മുടി നര വരും.
ഓരോ മുടിയുടെ റൂട്ടിലും ഉള്ള മെലാനിൻ ബ്ലീച് ആയിപ്പോകുന്നത് മുടി വേഗം നരക കാരണം ആകുന്നു. അതിനാൽ കെമിക്കൽ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നത് കുറയ്ക്കുക.
നാച്ചുറൽ ആയിട്ടുള്ള വസ്തുക്കൾ മുടിയിൽ ഉപയോഗിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിനും മെലാനിൻ ന്റെ ഉത്പാദനം കുറയ്ക്കാതിരിക്കാനും ഉത്തമം. ഷാംപൂ പോലുള്ളവ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യമായി പരിമിതപ്പെടുത്തുക. സോപ്പ് മുടിയിൽ തേക്കുന്നത് ഒഴിവാക്കുക.
മുടിയിൽ ഡൈ അടിക്കുമ്പോൾ മുടിയുടെ റൂട്ടിൽ ആവാതെ പുറമെ മാത്രം അടിക്കുക. ഡൈ ലെ കെമിക്കൽ മുടിയിഴകളിൽ ഇറങ്ങിചെന്നുകൊണ്ട് മെലാനിൻ ബ്ലീച് ചെയ്യാൻ സാധ്യത ഉണ്ട്.