34 വയസ്സായിട്ടും കല്യാണം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

മലയാളത്തിലെ ഇപ്പോഴത്തെ മുൻനിര നായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഇതിനോടകം തന്നെ ഒരുപാട് സിനിമ അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ 34 വയസ്സ് ആയിട്ടും വിവാഹം കഴിക്കാത്തതിന്റെ രഹസ്യം വെളിപ്പെടുത്തി. ഒരു ഓൺലൈൻ ചാനലിന് അവരുടെ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊടുത്ത അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറന്നത്.

തനിക്കിപ്പോൾ 34 വയസ്സ് ആയെന്നും 26 വയസ്സിൽ ആണ് നായികയായി അഭിനയം തുടങ്ങിയതെന്ന് പറയുന്നു. 30 മുത്തം 33 വയസ്സുവരെ തനിക്ക് നല്ല ടെൻഷൻ ആയിരുന്നെന്നും 33 കഴിഞ്ഞപ്പോൾ യാഥാർഥ്യം മനസ്സിലാക്കി എന്നും അതിനാൽ ഇപ്പോൾ ഒരു സങ്കടമോ ടെൻഷനോ ഇല്ല എന്നും താരം പറയുന്നു. ഇപ്പോൾ പ്രാണിൽ ആണ് ശ്രെദ്ധിക്കുന്നതെന്നും നമ്മൾ ഇപ്പോഴും നമ്മുടെ വർക്ക് ഉം എല്ലാം കറക്റ്റ് ആയി ചെയ്താൽ എല്ലാം അതിന്റെ സമയത്തു വന്നു ചേരുമെന്നും താരം പറയുന്നു.

അമ്മ ഇപ്പോൾ പേടിപ്പിക്കുമെന്നും 34 വയസ്സായി ഇനി ഒരാളെ കിട്ടില്ല എന്നൊക്കെ പറയാറുണ്ട്. എന്നാൽ താൻ ഇപ്പോൾ സിനിമാജീവിതം ആസ്വദിക്കുന്നുണ്ടെന്നും നമ്മുടെ പഹൈസിക്കൽ ഫിറ്റ്നസ് എല്ലാം കൃത്യമായി ചെയ്താൽ സിനിമയ്ക്ക് എല്ലാവരും വിളിക്കുമെന്നും അതുപോലെ വിവാഹവും നടക്കുമെന്നും അവർ പറയുന്നു.

നയൻതാര, തൃഷ, സാമന്ത എന്നീ മുൻനിര നായികമാരെ ഉദ്ധരിച്ചുകൊണ്ടാണ് ഐശ്വര്യ ലക്ഷ്മി അവരുടെ ഉള്ളു തുറന്നു പറഞ്ഞത്. അവരെല്ലാം ഫിട്നെസ്സിൽ നല്ലോണം ശ്രെദ്ധിക്കുന്നവർ ആണെന്നും അവരും 35 വയസ്സിനു ശേഷം ആണ് വിവാഹജീവിതത്തിലേക്ക് വന്നതെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

ഇപ്പോൾ ടെൻഷനോ ഒന്നുമില്ല. ഞാൻ എന്റെ ജോലി വളരെ കൃത്യതയോടെ ചെയ്യുന്നുണ്ട്. ഫിസിക്കൽ ഫിറ്റ്നസ് ശ്രെദ്ധിക്കുന്നുണ്ട്. പിന്നെ യാഥാർഥ്യം എല്ലാം അംഗീകരിക്കുന്നുണ്ട്. 26 ആം വയസ്സിൽ നായികയാവുക എന്നത് സിനിമയെ സംബന്ധിച്ച് വലിയ വയസ്സ് ആണ്, എന്നിട്ടും ഇതുവരെ എത്തി ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട് എന്നും കൂട്ടിച്ചേർത്തു.

Leave a Comment