ഒന്നാംതരം കർഷകൻ കൂടി ആയിരുന്നു അദ്ദേഹം. വർഷത്തിൽ 3, 4 സിനിമകൾ മാത്രം.

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരൻ മേഘനാഥൻ ഗുരുതര രോഗത്തെത്തുടർന്ന് അന്തരിച്ചത്. പഴയകാല കലായകാരൻ ബാലൻ കെ നായരുടെ മകൻ ആയിരുന്നു അദ്ദേഹം. എന്നാൽ അച്ഛൻ തിളങ്ങിയതുപോലെ സിനിമയിൽ സജീവമാകാനോ വിജയിക്കാനോ മേഘനാഥന് പറ്റിയിരുന്നില്ല. സത്യത്തിൽ അദ്ദേഹത്തെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിരുന്നില്ല എന്ന് വേണമെങ്കിലും പറയാം.

കുറച്ച സിനിമകൾ അഭിനയിച്ചിരിക്കുമ്പോൾ പോലും പലർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സിനിമയില്ലാതെ അദ്ദേഹം വേറെ എന്ത് തൊഴിൽ ആണ് ചെയ്തിരുന്നത് എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്.

സിനിമ എല്ലായ്‌പ്പോഴും ഉണ്ടാവുമായിരുന്നില്ല. വർഷത്തിൽ 3 അല്ലെങ്കിൽ 4 സിനിമകൾ മാത്രമേയുള്ളൂ. ബാക്കിയുള്ള സമയം വീട്ടിൽ വെറുതെയിരിക്കുകയാണ്. അപ്പോഴാണ് അദ്ദേഹം കൃഷിയിലേക്ക് ഇറങ്ങിയത്. നല്ല ഒന്നാംതരം കൃഷിക്കാരൻ ആയി അദ്ദേഹം മാറി. നല്ലോണം മണ്ണിൽ പണിയെടുത്തു. ആഡംബരം നിറഞ്ഞ ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. നല്ലോണം കഷ്ടപ്പെട്ട് തന്നെയാണ് ജീവിക്കുന്നത്.

മകളെ വളർത്തിയതും പഠിപ്പിച്ചതും കൃഷിയിലെ നിന്നുള്ള വരുമാനം കൊണ്ടാണ്. അദ്ദേഹം ആദ്യമായി വാങ്ങിയ വാഹനം കാറോ ഒന്നുമായിരുന്നില്ല. അത് ട്രാക്ടർ ആയിരുന്നു. ഓരോ നടന്മാർ കാറുകൾ വാങ്ങുമ്പോൾ തന്റെ കൃഷിക്കാവശ്യമായ ട്രാക്ടർ ആയിരുന്നു വാങ്ങിയത്. അതിനുശേഷം കൃഷി മെച്ചപ്പെടുത്തി അദ്ദേഹം ഓരോന്ന് ഇഷ്ടപ്പെട്ടത് വാങ്ങാൻ തുടങ്ങി. ഉണ്ണി എന്ന ചെല്ലപ്പേരിൽ ആയിരുന്നു കുടുംബത്തിൽ അദ്ദേഹത്തെ വിളിച്ചിരുന്നത്.

ഗുരുതരമായ അസുഖം ബാധിച്ചപ്പോഴും അതിനൊക്കെ ചികില്സിക്കാനുള്ള പണം മറ്റുള്ളവരുടെ സഹായത്തിനു കാത്തിരുന്നില്ല. തന്റെ കൃഷിയിൽ നിന്നും കിട്ടിയ varummanam കൊണ്ട് ആണ് ചികിത്സ നടത്തിയിരുന്നത്.

Leave a Comment