ധനുഷും നയൻതാരയും ഒരേ വേദിയിൽ – ആകാശ് ഭാസ്കറിന്റെ വിവാഹവേദിയിൽ

നയൻതാരയും ധനുഷും തമ്മിൽ ഉണ്ടായ വിവാദങ്ങൾക്ക് പിന്നാലെ ഇരുവരും ഒരേ വേദിയിൽ എത്തിയിരിക്കുകയാണ്. ധനുഷ് സംവിധാനം ചെയ്യുന്ന ഇഡലി കട എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസർ ആകാശ് ഭാസ്കറിന്റെ വിവാഹ വേദിയിൽ ഉണ്ടായ രസകരമായ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കോട്നിരിക്കുന്നത്.

ഭർത്താവ് വിഘ്‌നേശ് ശിവനോടോപ്പോവുമാണ് നയൻതാര വിവാഹ വേദിയിലേക് വന്നത്. ഇരുവർക്കും സംസാരിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും പരസ്പരം നോക്കിയിരുന്നില്ല. തൊട്ടു തൊട്ടുള്ള ഇരിപ്പിടത്തിൽ ആയിരുന്നു ഇരുവരും.

സോഷ്യൽ മീഡിയയിലെ വിഡിയോയിൽ ധനുഷ് ആകട്ടെ സ്റ്റേജിലേക്ക് നോക്കി ഇരിക്കുന്നുണ്ട്, എന്നാൽ നയന്താരയാവട്ടെ തന്റെ കൂടെയുള്ളവരോട് സംസാരിക്കുന്നുണ്ട്.

നയൻതാരയുടെ ഡോക്യുമെന്ററി പിറന്നാൾ ദിവസമായ നവംബർ 18 നു നെറ്ഫ്ലിക്സിലൂടെ റിലീസ് ആയി. ഇതിന്റെ ട്രൈലെർ നേരത്തെ റിലീസ് ആയിരുന്നു. അതിൽ ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിലെ 3 സെക്കന്റ് നീളമുള്ള വീഡിയോ ഉപയോഗിച്ചതിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം വേണം എന്ന് ധനുഷ് ആവശ്യപ്പെട്ട്ടത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ധനുഷ് നെതിരെ രൂക്ഷമായി നയൻതാര സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിച്ചിരുന്നു.

എന്നാൽ ഒരുപാട് പേര് ധനുഷിന് സപ്പോർട്ട് ആയി വരുകയും ചെയ്തു. തന്റെ അനുവാദമില്ലാതെ നയൻതാര അത് അവരുടെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കാൻ പാടില്ല എന്നായിരുന്നു ആരാധകർ നൽകിയ വിശദീകരണം. എന്നാൽ ധനുഷിനെ സമീപിച്ചെന്നും അനുകൂലമായി ഒരു പ്രതികരണവും ലഭിച്ചില്ലെന്നാണ് പറയുന്നത്.

എന്നാൽ നയൻതാര തന്റെ പദത്തിന്റെ ബജറ്റ് കൂട്ടി എന്നും ആ സമയത് വിഗ്‌നേഷുമായി പ്രണയത്തിൽ ആയിരുന്നതിനാൽ ഷൂട്ടിങ് വൈകിപ്പിച്ചുകൊണ്ട് ഷെഡ്യൂൾ നീണ്ടുപോയി തനിക്ക് നഷ്ടമുണ്ടാക്കിന് എന്നാണ് ധനുഷ് പറയുന്നത്.

Leave a Comment