ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുകൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മുന്നണി സ്ഥാനാർത്ഥികൾ ജയപ്രതീക്ഷ പങ്കുവെച്ചു. ജയം ഉറപ്പെന്ന് മൂന്നു മുന്നണികളും പറയുമ്പോൾ പ്രവചനം ദുഷ്കരമാണ് എന്നാണ് പാലക്കാട്ടെ നിഷ്പക്ഷ വോട്ടർമാർക്ക് പറയാനുള്ളത്. ഒരുപാട് ട്വസൈറ്റുകൾക്കും ആരോപണങ്ങൾക്കും ശേഷം വോട്ടുദിവസം ഉണ്ടായ പ്രശ്നങ്ങളും എല്ലാം നാം കണ്ടതാണ്.
പാലക്കാടിന്റെ കഴിഞ്ഞ മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ഷാഫിയുടെ പിൻഗാമി എന്ന ഇമോഷണലിൽ താൻ ജയം ഉറപ്പാക്കിക്കഴിഞ്ഞു എന്നാണ് രാഹുൽ മാൻകൂട്ടത്തിൽ പറയുന്നത്. പോരാതെ തെരഞ്ഞെടുപ്പിന്റെ ആദ്യാവസാനം ഷാഫി കൂടെ നിന്ന് പ്രവർത്തിച്ചതും അദ്ദേഹത്തിന്റെ മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള സ്വീകാര്യത പിൻഗാമി എന്ന നിലയിൽ തനിക്കാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതിന്റെ പ്രതിഫലനം പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും കാണാൻ കഴിഞ്ഞിരുന്നു.
ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മൂന്ന് നിയമസഭാമണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾ ശുഭപ്രതീക്ഷയിലാണ്. ഏറ്റവും കടുത്ത മത്സരം നടന്ന പാലക്കാട് എന്തുസംഭവിക്കും എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. ഷാഫി പറമ്പിലിനെ തോൽപ്പിക്കാൻ കഴിഞ്ഞ മൂന്നു തവണയായി ആർക്കും കഴിഞ്ഞിരുന്നില്ല. ഫോട്ടോഫിനിഷിനൊടുവിൽ കഴിഞ്ഞതവണ മെട്രോ മാന് ഇ ശ്രീധരനെ തോൽപ്പിച്ച ഷാഫിയെ, അദ്ദേഹത്തിന്റെ സ്വീകാര്യത മണ്ഡലത്തിൽ എത്രത്തോളം ഉണ്ട് എന്നതിന് തെളിവാണെന്ന് പറയപ്പെടുന്നു.