ഇന്ത്യൻ നായികമാരിൽ ജനപ്രീതിയിൽ മുന്നിൽ സാമന്ത. ആദ്യത്തെ പത്തുപേർ ഇവരൊക്കെ.

കഴിവുള്ള ഒരുപാട് നായികമാർ ഉള്ള സിനിമാലോകം ആണ് ഇന്ത്യൻ സിനിമാ വ്യവസായം. പ്രമുഖ റിസർച്ച് ആൻഡ് അനലിറ്റിക്സ് സ്ഥാപനമായ ഓർമാക്സ് പുറത്തുവിട്ട കണക്കുപ്രകാരം ഇന്ത്യയിൽ ജനപ്രീതിയുള്ള ആദ്യത്തെ മൂന്നു നടിമാർ ഇവരാണ്. ഒക്ടോബര് മാസത്തെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് സാമന്തയാണ്. രണ്ടാം സ്ഥാനത് ആലിയ ഭട്ടും, മൂന്നാം സ്ഥാനത്ത് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന നയന്താരയുമുണ്ട്. ദീപിക പദുകോൺ 4 ആം സ്ഥാനത്തും തമിഴ് നായിക തൃഷ അഞ്ചാം സ്ഥാനത്തും ആണ് പട്ടികയിൽ.

ലിസ്റ്റിലെ ആദ്യ 10 സ്ഥാനക്കാർ ഇവരാണ്.

1. സാമന്ത

2. ആലിയ ബട്ട്

3. നയൻതാര

4. ദീപിക പദുകോൺ

5. തൃഷ

6. കാജൽ അഗർവാൾ

7. ശ്രദ്ധ കപൂർ

8. സായി പല്ലവി

9. രശ്‌മിക മന്ദനാ

10. കത്രീന കൈഫ്

ദീപിക പദുക്കോൺ നാലാം സ്ഥാനത്തും തൃഷ അഞ്ചാം സ്ഥാനത്തുമാണ് ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍, ശ്രദ്ധ കപൂർ, സായ് പല്ലവി, രശ്‌മിക മന്ദാന, കത്രീന കൈഫ് എന്നിവർ യഥാക്രമം ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. സെപ്റ്റംബർ മാസത്തെ പട്ടികയിലും സാമന്ത തന്നെയായിരുന്നു മുന്നിൽ.

നയൻ‌താര സെപ്റ്റംബർ മാസത്തെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്നെങ്കിൽ ഈ മാസം മൂന്നാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. തൃഷയുടെ കാര്യത്തിൽ സെപ്റ്റംബറിലെയും ഒക്ടോബറിലെയും സ്ഥാനം അഞ്ചാമതായിരുന്നു. കഴിഞ്ഞ മാസത്തെ പട്ടികയിൽ പത്താം സ്ഥാനം ബോളിവുഡ് നടി കിയാര അദ്വാനിക്കായിരുന്നു എന്നത് ശ്രദ്ധേയമാണ്.

Leave a Comment