എആർ റഹ്മാൻ്റെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയരുന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബാസിസ്റ്റ് മോഹിനി ഡേ.

ഏ ആർ റഹ്‌മാന്റെ വിവാഹമോചനം വാർത്തയായതിനു പിന്നാലെ അദ്ദേഹത്തിന്റെ ബാൻഡിലെ ബാസിസ്റ് ആയ മോഹിനി ഡേയ് യും വിവാഹമോചിതയായത് ചൂടൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങളോട് പ്രതികരിച്ചുകൊണ്ട് മോഹിനി ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആ അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടിരിക്കുകയാണ്.

റഹ്‌മാന് പിന്നാലെ മോഹിനിയും വിവാഹ ബന്ധം ഉപേക്ഷിച്ച വാർത്ത വന്നതോടുകൂടിയാണ് ഇരുവരെയും ചേർത്തുള്ള ഗോസിപ്പുകൾ പറക്കാൻ തുടങ്ങിയത്. മോഹിനി ഡേ ഇപ്രകാരം ആണ് എഴുതിയിരിക്കുന്നത്.

“എനിക്കിപ്പോൾ ധാരാളം ഇന്റർവ്യൂവിനുള്ള അപേക്ഷകൾ വരുന്നുണ്ട് പക്ഷെ അതിന്റെ പിന്നിലുള്ള ഉദ്ദേശം എന്താണെന്നും മനസ്സിലാവുന്നുണ്ട്. ഞാൻ ആ അപേക്ഷകളെല്ലാം നിരസിക്കുകയാണ്. എനിക്ക് എന്റെ ഊർജ്ജം ഇത്തരം കിംവദന്തികളിൽ ഉപേക്ഷിക്കാൻ താല്പര്യമില്ല. ദയവായി എല്ലാവരും എന്റെ സ്വകാര്യതയെ മാനിക്കുക”

ഭർത്താവും സംഗീത സംവിധായകനുമായ മാർക്ക് ഹാർട്സച്ചും തമ്മിൽ ഉള്ള ബന്ധം അവസാനിപ്പിക്കുകയാണ് എന്ന് താരം സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. ഇരുവരും സംയുക്തമായി ആണ് പോസ്റ്റ് പങ്കുവെച്ചത്. ഇനി മുതൽ നല്ല സുഹൃത്തുക്കൾ ആയി തുടരുമെന്നവർ കുറിച്ചു.

29 കാരിയായ മോഹിനി കൊൽക്കത്ത സ്വദേശിയാണ്. എ ആർ റഹ്‌മാന്റെ ബാൻഡിലെ oru സ്ഥിരം സാന്നിധ്യമായിരുന്നു മോഹിനി. മുംബൈയിലെ നിർവാണ സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. റഹ്‌മാനോടൊപ്പം ധാരാളം സ്റ്റേജ് ഷോകളിൽ ഉണ്ടായിരുന്നു. എന്തായാലും മോഹിനി ഡേ തന്നെ ഇപ്പോൾ പറക്കുന്ന ഗോസിപ്പുകളിൽ യാതൊരു കഴമ്പും ഇല്ല എന്ന് വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ്.

Leave a Comment