നയൻതാര അച്ഛനായി വീട്ടിൽ ഐ സി യു ഒരുക്കിയിരുന്നു. ‘അമ്മ ഓർമ്മകൾ പങ്കുവെക്കുന്നു

സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ഡോക്യുമെന്ററി 18 നു റിലീസ് ആയി, അതിൽ നയൻതാരയുടെ അമ്മയായ ഓമന കുര്യൻ തന്റെ മകളെക്കുറിച്ചുപറയുന്ന ഓർമ്മകൾ ആണ് ഡോക്യുമെന്ററി ഇറങ്ങിയതുമുതൽ ചർച്ച ചെയ്യുന്നത്. നയൻതാരയുടെ സിനിമ പ്രവേശനത്തെക്കുറിച്ചാണ് അമ്മയായ ഓമന കുര്യൻ പറയുന്നത്.

കുടുംബപരമായ എതിർപ്പുകൾക്കിടയിലും അവൾ സിനിമയിലേക്ക് വന്നു. സത്യൻ അന്തിക്കാട് ആണ് സിനിമയിൽ അഭിനയിക്കാൻ വിളിക്കുന്നത്. എന്നാൽ കസിൻസ് നു ഇഷ്ടമല്ല എന്ന് പറഞ്ഞു ആദ്യം ഒഴിവാക്കി, എന്നാൽ സത്യൻ അന്തിക്കാട് ചോദിച്ചു സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്ന്. അതെ എന്ന് മറുപടി പറഞ്ഞപ്പോൾ ഷൂട്ടിംഗ് സൈറ്റ് ലേക്ക് വന്നുനോക്കാൻ ആവഷ്യപ്പെട്ടു. വനിതാ മാഗസിനിൽ കവർ ഫോട്ടോ കണ്ട ആണ് സത്യൻ അന്തിക്കാട് അവളെ വിളിക്കുന്നത്.

കുടുംബപരമായ എതിർപ്പുകൾക്കിടയിൽ നിന്നും അവൾ പരുമല പള്ളിയിൽ പ്രാർത്ഥിച്ചശേഷം സിനിമ അഭിനയിക്കാൻ ചെന്നു. ആ കാലത് CA ക്ക് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടക്കത്തിൽ അച്ഛനും അമ്മയും സൈറ്റ് ൽ പോയിരുന്നു പിന്നീട് അച്ഛൻ മാത്രമായി.

അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായപ്പോൾ നയൻതാര വീട്ടിൽ ICU സംവിധാനമേർപ്പെടുത്തി. എത്ര തിരക്കുകൾക്കിടയിലും വീട്ടിലേക്ക് വിളിച്ച് അച്ഛന്റെ ആരോഗ്യം അന്വേഷിക്കും. എത്ര ബിസി ആണെങ്കിലും 3-4 തവണ എല്ലാ ദിവസവും വിളിക്കുമായിരുന്നു.

ഒരു പ്രധാന താരവുമായി റിലേഷനിൽ ആയപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ മകളെ നഷ്ടപ്പെട്ടു എന്നാണ് വിചാരിച്ചത്, എന്നാൽ ചെട്ടികുളങ്ങര ദേവി അവളെ ഞങ്ങൾക്ക് തിരികെ തന്നു. വിഘ്‌നേശ് ശിവനുമായി ഉള്ള വിവാഹം കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും നല്ല ഒരു മരുമകനെ കിട്ടി എന്നും അവർ ഡോക്യൂമെന്ററിയിൽ പറയുന്നുണ്ട്.

Leave a Comment