സഞ്ജുവിന്റെ അച്ഛൻ മാപ്പ് പറയണം, രോഹിതും കോഹ്‌ലിയും ഇതിഹാസതാരങ്ങൾ – മുൻ ഓസ്സീസ് താരം

സഞ്ജുവിന്റെ പ്രകടനത്തിൽ പൂർണ്ണ തൃപ്തരാണ് സഞ്ജുവിന്റെ ആരാധകർ. ദക്ഷിണാഫ്രിക്കയുമായുണ്ടായിരുന്ന 4 T20 മാച്ചുകളിൽ 2 സെഞ്ച്വറി നേടിയിരുന്നു. ഒന്നാമത്തേയും നാലാമത്തെയും കളികളിൽ ആയിരുന്നു ഉജ്ജ്വല സെഞ്ച്വറി അടിച്ചത്. 2 ഉം 3 ഉം കളികളിൽ തുടർച്ചയായി ഡക്ക് ആയിരുന്നു, അതിനെയൊക്കെ നിതിഷ്പ്രഭമാക്കി സഞ്ജുവിന്റെ സെഞ്ച്വറി. ആദ്യ സെഞ്ച്വറി നേടിയപ്പോൾ സഞ്ജു സാംസന്റെ പിതാവ് വിശ്വനാഥ് സാംസൺ മുൻ താരങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. കോഹ്‌ലിയും , രോഹിത് ശർമയും, ധോണിയും, ദ്രാവിഡും കാരണം സഞ്ജുവിന്റെ 10 കൊല്ലം പോയി എന്നാണ് പറഞ്ഞത്.

ഈ പ്രസ്താവന പിന്നീട് വലിയ വിവാദങ്ങൾക്ക് കാരണമാവുകയും അച്ഛനെതിരെ ഒരുപാട് ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇപ്പോൾ സഞ്ജുവിന്റെ അച്ഛൻ വിശ്വനാഥ് സാംസൺ നെതിരെ മുൻ ഒസ്സെസ്സ് താരം രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യൻ ഇതിഹാസതാരങ്ങളെപ്പറ്റി സഞ്ജുവിന്റെ അച്ഛൻ പറഞ്ഞ പരാമർശങ്ങൾക്ക് അദ്ദേഹം മാപ്പ് ചോദിക്കണ എന്ന് ബ്രാഡ് ഹോഗ് പറയുകയുണ്ടായി. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ധോണി, ദ്രാവിഡ് എന്നിവരെല്ലാം ഇന്ത്യയുടെ ഇതിഹാസതാരങ്ങൾ ആണെന്നും അവർ ഒരുപാട് വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നും ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടാവാൻ പാടില്ല എന്നുമായിരുന്നു ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടത്.

സഞ്ജു ഒരു അവിശ്വസനീയ താരമാണെന്നും അദ്ദേഹം ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം നേടിയെടുക്കുമെന്നും ഇത്തരത്തിലുള്ള പ്രസ്താവനകൾ അദ്ദേഹത്തെ കളിയിൽ സമ്മർദ്ദത്തിലാക്കുമെന്നും ബ്രാഡ് ഹോഗ് അഭിപ്രായപ്പെട്ടു. സാനുവിന്റെ അച്ഛൻ ഈ വിഷയത്തിൽ മാപ്പ് പറയണമെന്നും അത് സഞ്ജുവിന്റെ കാരീയറിനു ഗുണം ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

Leave a Comment