മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബാല. അദ്ദേഹം ഒരു തമിഴ്നാട്ടുകാരൻ ആണെങ്കിലും കൂടുതൽ അടുപ്പം മലയാളികളുമായി ആയിരുന്നു. അദ്ദേഹത്തിന്റെ മുറപ്പെണ്ണുമായി ഉണ്ടായിരുന്ന വിവാഹം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിനുപിന്നാലെ ആണ് ഞാൻ കൊച്ചി വിടുകയാണ് എന്ന പറഞ്ഞുകൊണ്ട് ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. തമിഴ്‌നാട്ടിലേക്ക് ആണ് പോകുന്നത് എന്ന് എല്ലാവരും പ്രതീക്ഷിച്ചു.
അതിനു കുറച്ചുദിവസങ്ങൾക്ക് ശേഷമാണ് വൈക്കത്ത് കായലോരത് ബാല വീട് വാങ്ങിയതും അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വീഡിയോ പങ്കുവെച്ചതും. തനിക്കും കോകിലയ്ക്കുമായി താമസിക്കാനും ഉടനെ തുടങ്ങുന്ന താൻ സംവിധാവനം ചെയ്യുന്ന സിനിമയ്ക്കും കൂടി ആണ് വീട് വാങ്ങിയതെന്നും ബാല പറയുന്നു.
വൈക്കത്ത് ക്ഷേത്ര സന്ദർശനം നടത്തിയതിനു പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയാണ് ബാല. ഇത്തവണ കോകിലയും നല്ലോണം സംസാരിക്കുന്നുണ്ട്. വൈക്കം നല്ലവണ്ണം ഇഷ്ടപെട്ടുവെന്നും കോകില കൂടി അടുത്ത ഉള്ളപ്പോൾ നല്ല സന്തോഷം ആണെന്നും ബാലാ പറഞ്ഞു. കൊച്ചിയിൽ താമസമായപ്പോൾ പല സംശയങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ ചുറ്റും നല്ല മനുഷ്യനാണെന്നും സിറ്റിയുടെ ബഹളങ്ങൾ ഇല്ലെന്നും ബാല പറഞ്ഞു.
അതിനുപുറമെ കൊച്ചി വിടാനുള്ള കാരണം കൂടി വ്യക്തമാക്കുകയാണ് ബാല.
ഞാൻ കുറച്ച വീഡിയോ കണ്ടു. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്നും ഞാൻ മാധ്യമസുഹൃത്തുക്കളെ എത്ര സ്നേഹത്തോടെ ആണ് കണ്ടിരുന്നതെന്നും പഴയ വിഡിയോകൾ കണ്ടാൽ മനസ്സിലാകും. ഒരാൾ 99 നല്ല കാര്യങ്ങൾ ചെയ്തിട്ട് ഒരു കാര്യത്തിൽ സംശയമുന്നയിക്കുന്നത് വിഷമം പിടിച്ച കാര്യമാണ്. ഒരു ദിവസം കൊണ്ട് ഞാൻ എങ്ങനെയാണ് നിങ്ങൾക്ക് കുറ്റക്കാരൻ ആയത്. സാരമില്ല, ഇപ്പോൾ വൈക്കത്തേയ്ക്ക് വന്നു. നല്ല ഗ്രാമമാണ്. സിറ്റിയുടെ ബഹളങ്ങൾ ഇല്ല, സ്കൂൾ കെട്ടണം, ഹാർട്ട് രോഗികളെ സഹായിക്കണം, കാൻസർ രോഗികളെ സഹായിക്കണം, കുടുംബശ്രീയെ സഹായിക്കണം. ഞാൻ നല്ലവനാണ്, എന്നാൽ റൊമ്പ നല്ലവൻ അല്ല. ഞാൻ നിങ്ങളോട് സ്വഭാവ സർട്ടിഫിക്കറ്റ് ചോദിച്ചിട്ടില്ല, ഞാൻ നെഹ്‌റുവോ, ഗാന്ധിയോ, ജീസാസോ അല്ല. ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ, ആരെയും ദ്രോഹിച്ചിട്ടില്ല.
കോകിലയുടെ വിവാഹവുമായി ബന്ധപ്പെട്ടും അമൃത സുരേഷ് മകൾ അപ്പുവുമായും ബന്ധപ്പെട്ടും നടന്ന കാര്യങ്ങൾ വളരെ വേദനിപ്പിച്ചതിനാലാണ് കൊച്ചി വിടുന്നതെന്ന് പറയാതെ പറയുകയാണ് ബാല.