ജോസേട്ടനില്ലാത്ത രാജസ്ഥാൻ റോയൽസ്, ആരാധകർക്ക് നിരാശ

രാജസ്ഥാൻ റോയൽസ് ആരാധകർക്ക് നിരാശ. ഇനി ജോസേട്ടനില്ല അവിടെ. തുടക്കം മുതൽ ജോസ് ബറ്റ്ലർക്ക് വേണ്ടി വിളി തുടങ്ങിയെങ്കിലും 12 കോടി വരെ ഗുജറാത്ത് ടൈറ്റൻസുമായി പൊരിഞ്ഞ പോരാട്ടം ആയിരുന്നു. എന്നാൽ 15.75 കോടി രൂപയ്ക്ക് ഗുജറാത്ത് തന്നെ സ്വന്തമാക്കി. രാജസ്ഥാൻ റോയൽസിന്റെ പേഴ്സിൽ 41 കോടി രൂപ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. അതിനാൽ 12 കോടിക്ക് അപ്പുറം അവർക്ക് പോകാനായില്ല.

രാജസ്ഥാൻ വിട്ടുകൊടുത്ത ശേഷം ലക്നൗ ജോസ് ബട്ട്ലർക്കു വേണ്ടി വിളി തുടങ്ങിയെങ്കിലും വിട്ടുകൊടുക്കാൻ ഗുജറാത്ത് തയ്യാറായില്ല.

കഴിഞ്ഞ വർഷത്തെ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയ മിച്ചൽ സ്റ്റാർക് ഇനി ഡൽഹിക്ക് വേണ്ടി കളിക്കും. കൊൽക്കത്ത തങ്ങളുടെ തട്ടകത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ബാംഗ്ലൂർ ഉം മുംബൈയും സ്റ്റാർക്കിനു വേണ്ടി വിളിചെങ്കിലും അവർക്കും പിന്മാറേണ്ടിവന്നു.

ഇപ്പോഴത്തെ ഇന്ത്യൻ ടീമിലെ മിന്നുംതാരമായ അര്ഷദിപ് സിംഗിനെ പഞ്ചാബ് 18 കോടിക്ക് തങ്ങളുടെ ടീമിലേക്ക് തന്നെ എത്തിച്ചു. മുഹമ്മദ് ഷമി 10 കോടി രൂപയ്ക്ക് സൺറൈസേഴ്സിൽ എത്തി.

IPL ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് റിഷാബ് പന്ത് ലുക്‌നോവിലും 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിലും എത്തി.

Leave a Comment