കഴിഞ്ഞ ഒരാഴ്ചയായി റോക്കറ്റ് പോലെ കുതിച്ചിരുന്ന സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ് വന്നിരിക്കുകയാണ്. നവംബർ മാസത്തിലെ ഏറ്റവും താഴ്ന്ന വിലയായ 17 നു ഉണ്ടായിരുന്നത് 55480 രൂപയായിരുന്നു. അമേരിക്കയിലെ തിരഞ്ഞെടുപ്പോലും ഭരണമാറ്റവും വൻ ഇടിവാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ അതിനുശേഷം വീണ്ടും വില കൂടാൻ തുടങ്ങി. ഇപ്പോഴിതാ സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത.
ഇന്നലെ ഒരു ഗ്രാമ സ്വർണ്ണത്തിനു 7300 രൂപയായിരുന്നത് 100 രൂപ കുറഞ്ഞുകൊണ്ട് 7200ലേക്ക് എത്തി. അതോടെ ഒരു പവന് 800 രൂപയോളമാണ് കുറവ് വന്നിരിക്കുന്നത്. ഇന്നേക്ക് ഒരു പവൻ സ്വർണ്ണം വാങ്ങാൻ 57600 രൂപ വേണം, ഇതിനുപുറമെ ആഭരണത്തിന്റെ മേക്കിങ് ചാർജ് ഉൾപ്പെടും.
കുറച്ചുദിവസങ്ങൾക്ക് ശേഷം ആഭരണം വാങ്ങാനുള്ളവർ ആണെങ്കിൽ ബുക്കിങ് ഫെസിലിറ്റി പല ജൂവല്ലറികളും നൽകുന്നുണ്ട്. ഇന്ന് ബുക്ക് ചെയ്യുകയാണെങ്കിൽ ഇന്നത്തെ വിലയ്ക്ക് നിങ്ങൾക്ക് സ്വർണ്ണം വാങ്ങാം. അഥവാ ഇനി വരും ദിവസങ്ങളിൽ വാങ്ങാനാണ് ഉദെഹ്ശിക്കുന്നതെങ്കിൽ അന്നത്തെ മാർക്കറ്റ് വില കുറവ് ആണെങ്കിൽ ആ കുറഞ്ഞ വിലയ്ക്ക് വാങ്ങാനാകും.
അമേരിക്കയിലെ ഭരണമാറ്റം ഉറപ്പായെങ്കിലും കാലിഫോർണിയ തുടങ്ങിയ പ്രദേശങ്ങളിൽ വോട്ടെണ്ണൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനവും സ്വർണവിലയിൽ കണ്ടേക്കാം ഇനി വരും ദിനങ്ങളിൽ.
നവംബർ 18 മുതൽ ഇന്നലെവരെ സ്വർണ്ണവിലയിൽ 2920 രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായിട്ടുള്ളത്. ഒരു പവൻ വാങ്ങുന്നതിനുള്ള വില ആണ് ഒരു ആഴ്ചകൊണ്ട് ഇത്രയും വർധിച്ചത്. ഇപ്പോഴത്തെ സ്വര്ണവിലയുടെ കുതിപ്പ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. അതിനാൽ ഏറ്റവും കുറവ് ഉള്ള സമയങ്ങളിൽ pre-ബുക്ക് ചെയ്തുവെക്കുന്നതാണ് ഉചിതം.