പുതിയ സംവിധായകരുടെ പ്രഭാസ് ആണ് ധ്യാൻ ശ്രീനിവാസൻ – അജു വർഗീസ്

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആണ് അജു വർഗീസ്. അജു വർഗീസും ധ്യാൻ ശ്രീനിവാസനും സുഹൃത്തുക്കൾ ആണ്. പല ഇന്റർവ്യൂകളിലും ഇരുവരും പങ്കെടുക്കുമെങ്കിലും കൂട്ടുകാരെക്കുറിച്ചു സംസാരിക്കുമ്പോൾ നൂറു നാവു ആയിരിക്കും. ഒന്നുകിൽ പുകഴ്താനോ അല്ലെങ്കിൽ തമാശരൂപേണ ഇകഴ്താനോ ആയിരിക്കും. ധാരാളം അഭിമുഖങ്ങൾ എല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ്. പ്രത്യേകിച്ച് ധ്യാൻ ശ്രീനിവാസന്റെ.

ഇപ്പോഴിതാ അജു വർഗീസ് ധ്യാൻ ശ്രീനിവാസനെക്കുറിച്ചുപറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരുകാലത്ത് താൻ ധ്യാനിന്റെ മിക്ക സിനിമകളിലും അഭിനയിച്ചിട്ടുണ്ടെന്നും ഇപ്പോൾ അങ്ങനെയല്ലെന്നും അജു വർഗീസ് കൂട്ടിച്ചേർത്തു. അടുപ്പിച്ച് സിനിമകൾ ചെയ്യുന്നതിന് ധ്യാൻ നൽകുന്ന വിശദീകരണം തനിക്ക് എന്നും ശരിയായി തോന്നിയിട്ടുണ്ടെന്നും അജു പറഞ്ഞു.

വലിയ നടന്മാരുടെ അടുത്തേക്ക് എത്താൻ പറ്റാത്ത കഥകളാണ് ധ്യാനിനെ തേടി വരാറുള്ളതെന്നും സിനിമയിലെത്തണമെന്ന് അതിയായ ആഗ്രഹമുള്ളവരോട് അവൻ ഒരിക്കലും വേണ്ടാ പറയില്ലെന്നും അജു വർഗീസ് വ്യക്തമാക്കി.

ധ്യാൻ ശ്രീനിവാസൻ പുതിയ സംവിധായകരുടെ പ്രഭാസ് ആണെന്നും, അതുകൊണ്ടാണ് എല്ലാ ആഴ്ചയിലും അദ്ദേഹത്തിന്റെ സിനിമ തീയേറ്ററുകളിൽ ഇറങ്ങുന്നതെന്നും തമാശരൂപേണ അജു വർഗീസ് പറഞ്ഞു. മറ്റാർക്കും ഇത്രയും സിനിമ ഇല്ലെന്നും എല്ലാത്തരം കഥകളും ധ്യാനിന്റെ അടുക്കൽ ഓക്കേ ആണെന്നും അജു പറഞ്ഞു.

എല്ലാ ഇന്റർവ്യൂകളിലും ചെന്ന് കൗണ്ടറുകൾ പായിക്കുന്ന ധ്യാൻ ശ്രീനിവാസന്റെ സിൻമേ പ്രൊമോഷൻ അഭിമുഖങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇന്റർവ്യൂ സ്റ്റാർ enna വിളിപ്പേര് ധ്യാനിനു ചാർത്തിക്കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയേക്കാൾ ഹിറ്റ് ആവുന്നത് അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ ആണെന്ന് സോഷ്യൽ മീഡിയയിൽ പൊതുവെ സംസാരം ഉണ്ട്.

Leave a Comment