ലോകപ്രശസ്ത പോപ്പ് ഗായിക ഷക്കീരയുടെ ആരാധകർക്കൊരു സന്തോഷവാർത്ത. അവരുടെ പർപ്പിൾ കളർ ലംബോർഗിനി നിങ്ങളിൽ ഒരാൾക്ക് ലഭിച്ചേക്കാം. എങ്ങനെയാണെന്ന് അത് ലഭിക്കുക അതിനു ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സോൾട്ടേറ എന്ന തന്റെ പുതിയ ഗാനത്തിന് ലഭിച്ച സ്വീകാര്യതയുടെ സന്തോഷത്തിൽ ആണ് തന്റെ പ്രിയപ്പെട്ട ലംബോർഗിനി ആരാധകരിൽ ഒരാൾക്കായി നൽകാൻ ഷക്കീറ തീരുമാനിക്കുന്നത്.
നിങ്ങൾ ഒരു ഡാൻസർ കൂടിയാണെങ്കിൽ നിങ്ങൾക്ക് കുറച്ചുകൂടി കാര്യങ്ങൾ എളുപ്പമാകും. ഈ സമ്മാനം നേടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഷക്കീറ വിശദീകരിക്കുന്നുണ്ട്. ചെയ്യേണ്ടത് ഇത്ര മാത്രം.
18 വയസ്സാണ് ഏറ്റവും കുറഞ്ഞ പ്രായം. 18 വയസ്സിന് മുകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ‘സൊൾടേര’ ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു വീഡിയോ ടിക്ടോക്കിലോ ഇൻസ്റ്റഗ്രാമിലോ #ElCarroDeShakira എന്ന ഹാഷ്ടാഗോടെ പോസ്റ്റ് ചെയ്യണം. നവംബർ 25 ആണ് അവസാന തീയതി. ഷക്കിറ നേരിട്ട് തിരഞ്ഞെടുക്കുന്ന 5 പേരിൽ നിന്ന് ജനകീയ വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തും.
താൻ ഏകയായി ജീവിക്കാൻ തീരുമാനിച്ചപ്പോൾ സ്വയം സമ്മാനിച്ചതാണ് ഈ പർപ്പിൾ കളർ ലംബോർഗിനി. എന്നാൽ മനുഷ്യബന്ധങ്ങൾക്ക് ആണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്. കാര്, പിന്നെ വസ്ത്രങ്ങൾ തുടങ്ങിയ ബൗദ്ധിക വസ്തുക്കൾക്ക് നമ്മളെ രൂപാന്തരപ്പെടുത്താൻ കഴിയില്ല എന്നാൽ മനുഷ്യബന്ധങ്ങൾക്ക് സാധിക്കും. സ്നേഹിക്കുന്ന ആളുകൾ നമുക്ക് ചുറ്റും വേണം അവർക്ക് മറ്റത്തരമേ നമ്മളെ രൂപാന്തരപ്പെടുത്താൻ കഴിയുകയുള്ളൂ. അവർ പറഞ്ഞു.
ഡിസംബർ 6-ന് ‘ഡെസ്പിയേർട അമേരിക്ക’ എന്ന സ്പാനിഷ് ടെലിവിഷൻ പരിപാടിയിലൂടെയാണ് വിജയിയെ പ്രഖ്യാപിക്കുക.