നടൻ അജിത്തിന് കാറുകളോടുള്ള ഭ്രമം എല്ലാവര്ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ ഭാര്യ ശാലിനിയുടെ പിറന്നാളിന് ഉഗ്രൻ ക്യാ സമ്മാനമായി നൽകിയിരിക്കുകയാണ് താരം.
ആഡംബരക്കാറുകൾ സൂപ്പർ താരങ്ങളുടെ ദൗർബല്യമാണെന്ന് പറയാറുണ്ട്. തമിഴ് സിനിമയിലെ പ്രമുഖ നടൻ അജിത്ത് കുമാർ ഇപ്പോൾ തന്റെ ഭാര്യ ശാലിനിക്ക് ജന്മദിന സമ്മാനമായി ലെക്സസിന്റെ ആർഎക്സ് 350 നൽകിയിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ 99.99 ലക്ഷം രൂപ വിലയുള്ള ഈ വാഹനം നിരത്തിലെത്തുമ്പോൾ ഒരു കോടി രൂപയ്ക്ക് മുകളിൽ വില ഉയരും. ശാലിനി വാഹനം സ്വീകരിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ലെക്സസ് RX350 ആഡംബരവും സുരക്ഷയും ഒന്നിക്കുന്ന വാഹനമാണ്. 14 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, ഡ്യൂവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹെഡ്സ് അപ് ഡിസ്പ്ലേ, ഹീറ്റഡ് ആൻഡ് വെന്റിലേറ്റഡ് സീറ്റുകൾ, 7 എയർ ബാഗുകൾ തുടങ്ങിയ സവിശേഷതകൾ ഇതിനുണ്ട്. യൂറോ എൻസിഎപി ഇടി പരീക്ഷയിൽ അഞ്ച് സ്റ്റാർ റേറ്റിങ് നേടിയ ഈ വാഹനത്തിന് 2.5 ലീറ്റർ ഇൻ ലൈൻ ഫോർ സിലിണ്ടർ സ്ട്രോങ്ങ് ഹൈബ്രിഡ് പെട്രോൾ എൻജിനാണുള്ളത്. 190 ബിഎച്ച്പി പവറും 242 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിൻ 7.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ കഴിയും.
പോസ്റ്റിനുതാഴെ ധാരാളം കമന്റുകൾ കൊണ്ട് നിറയുകയാണ്. അജിത് ഒരു കാര് റേസർ അല്ലെ, അപ്പോൾ പിന്നെ കാര് അല്ലെ സമ്മാനമായി നൽകൂ. ഭാര്യയുടെ കാർ തനിക്കും ഉപയോഗിക്കാമല്ലോ, എന്നൊക്കെ നീളുന്നു കമന്റുകൾ.