എനിക്കറിയാം ഈ മറുപടിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന്. പ്രണയത്തെക്കുറിച്ച് രശ്‌മിക മന്ദനാ

കഴിഞ്ഞ ദിവസമാണ് രശ്‌മിക മന്ദനയും വിജയ് ദേവറകൊണ്ടയും ഒരുമിച്ചിരുന്നു ലഞ്ച് കഴിക്കുന്ന ചിത്രം ഒരു ആരാധകൻ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനോടകം തന്നെ ധാരാളം ഗോസ്സിപ്പിൽ ഇടംപിടിച്ചവർ ആണ് ഇരുവരും. എന്നാൽ പ്രണയം ഉണ്ട് എന്ന് ദേവരാകൊണ്ട പറഞ്ഞിരുന്നു പക്ഷെ അത് ആരാണെന്നു പറഞ്ഞിരുന്നില്ല. തന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന നല്ല കാര്യങ്ങളിൽ വിജയുടെ തീരുമാനങ്ങൾ ഉണ്ട് എന്ന് രശ്മികയും പറഞ്ഞിരുന്നു. അതാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുന്നത്.

ഇപ്പോഴിതാ പുഷ്പ 2 വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചടങ്ങിൽ അതിനുള്ള സൂചന നൽകിയിരിക്കുകയാണ് രശ്‌മിക. ചെന്നൈയിൽ വച്ചായിരുന്നു ഒരു പ്രൊമോഷൻ പരിപാടി ഉണ്ടായിരുന്നത്.

രശ്‌മിക വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന ആൾ സിനിമാ മേഖലയിൽ നിന്നാണോ എന്ന ചോദ്യത്തിന് എല്ലാവര്ക്കും അതിനെകുറിച്ച് അറിയാമല്ലോ എന്നാണ് ഉത്തരം നൽകിയത്. മറുപടിയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് എനിക്ക് നന്നായി അറിയാം.

എന്തിനാണീ ഇത്രയ്ക്ക് ഒളിച്ചുകളി എന്നും നിങ്ങൾ ആരെയാണ് പേടിക്കുന്നതെന്നും ചോദിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചു ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഭക്ഷണം കഴിക്കുന്ന ചിത്രം ലീക്ക് ആയിരുന്നു. അതിന്റെ പിന്നിൽ ആണ് ഇരുവരും തമ്മിൽ കട്ടപ്രണയത്തിലാണെന്നു ആരാധകർ ഉറപ്പിക്കുന്നത്.

Leave a Comment