കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ എത്തുന്നു. ആരാധകർ കാത്തിരിപ്പിൽ

പുഷ്പ 2; ദെ റൂൾ ന്റെ പ്രൊമോഷന്റെ ഭാഗമായി അല്ലു അർജുൻ തനിക്ക് ഒട്ടേറെ ആരാധകരുള്ള കേരളത്തിലേക്ക് എത്തുന്നു. സിനിമ റിലീസ് ചെയ്യാൻ ഇനിധിവാസങ്ങൾ മാത്രം ശേഷിക്കെയാണ് താരം കൊച്ചിയിലെ ഗ്രാൻഡ് ഭയത്തിൽ എത്തുന്നത്. നവംബര് 17നു ആണ് താരം വരുന്നത്. വൈകിയിട്ട് 5 മണിക്കാണ് എത്തുന്നത്, അതിനാൽ ജോലിയുള്ളവർക്ക് അല്ലുവിനെ കാണാൻ താല്പര്യമുള്ളവർക്ക് എത്തിപ്പെടാനാവും.

ഡിസംബർ 5നു ആണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. പുഷ്പ യുടെ ആദ്യഭാഗം വാൻ സ്വീകാര്യതയാണ് ഇന്ത്യ ഒട്ടാകെ ലഭിച്ചത്. കേരളത്തിൽ ധാരാളം ആരാധകരുള്ള അല്ലു അര്ജുനന് എങ്ങനെ കേരളത്തെ ഒഴിവാക്കിക്കൊണ്ട് സിനിമാ പ്രൊമോഷൻ നടത്താനാവും. അല്ലു അർജുൻ എപ്പോഴെല്ലാമോ കേരളത്തിൽ എത്തിയിട്ടുണ്ടോ അന്നെല്ലാം പൂഴി ഇട്ടാൽ നിലത്ത് വെസ്‌ഹാത തിരക്കുണ്ടായിരുന്നു.

‘പുഷ്പ ഇനി നാഷണല്ല, ഇന്‍റർനാഷണൽ!’ എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലർ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തുരുന്നു. ഒന്നാമത്തെ ഭാഗത്തേക്കാൾ നല്ല ആക്ഷൻ രംഗങ്ങൾ പതിന്മടങ്ങു ഉൾപ്പെടുത്തിക്കൊണ്ടാണ് പുഷ്പ 2 വിന്റെ വരവ്. ചിത്രം റിലീസ് ഒരു ആഘോഷമാക്കുവാനായി കാത്തിരിക്കുകയാണ് ആരാധകർ.

പുഷ്പ 2 ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുൻപ് തന്നെ കേരളത്തിലെ പുഷ്പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ എല്ലാം തന്നെ വിറ്റ് തീർന്നിരിക്കുകയാണ്. ‘പുഷ്പ ദ റൂൾ’ ഡിസംബർ 5 മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് മാനേജർ മുകേഷ് ആർ മേത്ത നേരത്തെ തന്നെ അറിയിച്ചിരുന്നു. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സുമാണ് നിർമാതാക്കൾ.

പുഷ്പയുടെ ആദ്യപതിപ്പ് ഏറ്റെടുത്ത പ്രേക്ഷകർ ഇരുകയ്യും നീട്ടി രണ്ടാം പതിപ്പ് ഏറ്റെടുക്കും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Leave a Comment