ദിവസത്തിൽ ഒരുതവണയെങ്കിലും വാട്സാപ്പ് ഉപയോഗിക്കുന്നവർ ആയിരിക്കും നാം എല്ലാവരും. തട്ടിപ്പിന്റ വിവാഹിത തരം വാർത്തകൾ നാം എന്നും കേൾക്കാറുണ്ട്. എന്നാൽ തട്ടിപ്പിന്റെ പുതിയരൂപം വാട്സാപ്പ് ഉപയോഗിക്കുന്നവരെ ഉദ്ദേശിച്ചുകൊണ്ടാണ്. വാട്സ്ആപ് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇപ്പോൾ തട്ടിപ്പ് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്.
കയ്യിൽ പണമില്ലെന്നും അബദ്ധത്തിൽ അയച്ച 6 അക്ക ഒടിപി അയച്ചു തരുമോ എന്നും ചോദിച്ചുള്ള സന്ദേശം വഴിയാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. ആദ്യം കയ്യിലുള്ള പണം തീർന്നുവെന്നും ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമാണെന്നും സന്ദേശം അയക്കുന്ന ഹാക്കർമാർ, പിന്നീട് അബദ്ധത്തിൽ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ആറക്ക പിൻ അയച്ചിട്ടുണ്ടെന്നും അത് tതിരിച്ചു അയച്ചുതരാമോ എന്നും ചോദിക്കും.
നിങ്ങൾ ആ 6 അക്ക നമ്പർ കൈമാറിയാൽ നിങ്ങളുടെ വാട്സാപ്പ് ഹാക്കർമാർ ഹാക്ക് ചെയ്തുകഴിഞ്ഞിട്ടുണ്ടാവും. ഇതുവഴി നിങ്ങളുടെ ഫോണിലെ സ്വകാര്യ വിവരങ്ങൾ എല്ലാം ചോർത്തുകയും അതുവഴി ബ്ലാക്‌മെയ്ൽ ചെയ്യുകയും ചെയ്യും. ബ്ലാക്‌മെയ്ൽ ചെയ്തു പണം തട്ടിയെടുക്കുന്ന ഇത്തരം തട്ടിപ്പു സംഘത്തിന്റെ ലക്‌ഷ്യം. ധാരാളം പേർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകൾ സൂക്ഷിക്കണം. പരിചയമില്ലാത്ത ആരെങ്കിലും വാട്സ്ആപ്പിൽ നിങ്ങൾക്ക് മെസ്സേജ് അയക്കുകയോ സൗഹൃദം സ്ഥാപിക്കുകയോ, ഓ ടി പി പോലുള്ള നമ്പർ ചോദിക്കുകയോ ചെയ്താൽ ഒരു കാരണവശാലും കൊടുക്കരുത്. ചിലപ്പോൾ പെൺകുട്ടികളുടെ അക്കൗണ്ട് ആണ് എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നിങ്ങളോട് സൗഹൃദം സ്ഥാപിച്ചേക്കാം. അപകടം മണത്താൽ ആ അക്കൗണ്ട് ബ്ലോക്ക് ചെയ്തുകൊണ്ട് വിവേകപൂർണ്ണമായ തീരുമാനം എടുക്കുക.