മുതലാളിത്തത്തിനെതിരെ പോരാടുന്ന പെൺകുട്ടിക്ക് വരനെ വേണം – രസകരമായ മാട്രിമോണി പരസ്യം ഇങ്ങനെ
പലതരത്തിലുള്ള രസകരമായ പരസ്യങ്ങൾ നമ്മൾ കാണാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ അതീവരസകരമായ പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങിക്കൊണ്ടിരിക്കുന്നത്. പരസ്യം പാത്രത്തിൽ അച്ചടിച്ചുവന്നത് 2021 ൽ ആണെങ്കിലും ഇപ്പോൾ ചില സോഷ്യൽ മീഡിയ വിരുതന്മാർ ആണ് വീണ്ടും കുത്തിപ്പൊക്കിയത്. എക്സ് പോലുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പരസ്യത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്.
മുതലാളിത്തത്തിനെതിരെ സമൂഹത്തിൽ പോരാടുന്ന 30കാരിയായ പെൺകുട്ടിക്ക് വരനെ ആവശ്യമുണ്ട്. 25 മുതൽ 28 വയസ്സുവരെ പ്രായമുള്ള ആൺകുട്ടികളിൽ നിന്നാണ് ആലോചനകൾ ക്ഷണിക്കുന്നത്. വരൻ ആണെങ്കിൽ അച്ഛനും അമ്മയ്ക്കും ഒറ്റ മോൻ ആയിരിക്കണമെന്നും ബംഗ്ളാവും പിന്നെ 20 ഏക്കർ ഫാമും വേണം. വരനു പാചകം അറിഞ്ഞിരിക്കണം എന്നും പ്രത്യേകം പറയുന്നുണ്ട്.
യുവതി വിദ്യാസമ്പന്നയാണെന്നു പരസ്യത്തിൽ പറയുന്നുണ്ട്. കീഴ്വായുപ്രശ്നമുള്ളവരും ഏമ്പക്കത്തിന്റെ പ്രശ്നമുള്ളവരും വേണ്ടാ എന്നും പരസ്യത്തിൽ പറയുന്നുണ്ട്.
പരസ്യം കൊടുത്തത് സുഹൃത്തും പിന്നെ സഹോദരനും ചേർന്ന് ആണെന്നും സാക്ഷി എന്ന് പേരുള്ള പെൺകുട്ടിക്ക് അവളുടെ ജന്മദിനത്തിൽ കൊടുത്ത പണി ആണെന്നുമാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിബിസി യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്തായാലും ഒരു മുട്ടൻ പ്രാങ്ക് ആണ് സഹോദരനും സുഹൃത്തും ചേർന്ന് പെൺകുട്ടിക്ക് കൊടുത്തിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നത്.
30-year-old feminist woman, working against capitalism requires a 25-year-old wealthy boy with a well-established business.
Koi Ho tou batana 😀 pic.twitter.com/7YVPnmMMfT
— Rishi Bagree (@rishibagree) November 24, 2024