കൂളിംഗ് ഗ്ലാസ് വെച്ച് ചെവിയിൽ ചെമ്പരത്തിപ്പൂവ് ചൂടി പ്രയാഗ മാർട്ടിൻ, പങ്കുവെച്ച ചിത്രങ്ങൾ

മലയാളത്തിലെ ശ്രദ്ധേയമായ താരമാണ് പ്രയാഗ മാർട്ടിൻ. തമിഴ് സിനിമയിലൂടെ സിനിമാലോകത് വന്ന പ്രയാഗ പിന്നീട് മലയാളത്തിലും സജീവമാവുകയായിരുന്നു. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത് നാം കണ്ടതാണ്.

കഴിഞ്ഞ കുറച്ചുകാലയനകളായി പ്രയാഗ മാർട്ടിന്റെ ഹെയർ സ്റ്റൈലും വേഷവിധാനങ്ങളുമായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നത്. ഹെയർ കളർ ചെയ്‌തും പാച് വർക്ക് ധാരാളം ഉള്ള പാന്റ് അണിഞ്ഞും പൊതുപരിപാടിക്ക് എത്തിയിരുന്ന പ്രയാഗ പ്രേക്ഷകരുടെ നെഗറ്റീവ് കമന്റുകൾ ഒരുപാട് കേട്ടിരുന്നു. അറ്റെൻഷൻ കിട്ടാൻ വേണ്ടി ആണെന്നും നല്ലൊരു നടിയായിരുന്നു പക്ഷെ എന്തൊക്കെയോ സംഭവിച്ചു എന്നുമൊക്കെയുള്ള കമന്റുകൾ ഉയർന്നിരുന്നു.

ഇപ്പോൾ ഇതാ താരം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഇത്തവണ പ്രയാഗ മാർട്ടിൻ ചെവിയിൽ ചെമ്പരത്തിപ്പൂവ് കൂടിയുള്ള ചിത്രങ്ങൾ ആണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ഡെനിം ഷർട്ട് ധരിച്ച് ഒരു കൂളിംഗ് ഗ്ലാസും വെച്ച് ഒരു ചെമ്പരത്തിപ്പൂവും ചെവിയിൽ വച്ചുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആണ് പുതിയ പോസ്റ്റ്.

ഇൻസ്റ്റാഗ്രാമിൽ 2 ലക്ഷത്തിലേറെ ഫോള്ളോവെർസ് ഉള്ള താരത്തിന്റെ പോസ്റ്റിനു താഴെ രസകരമായ കമന്റുകൾ ആണ് നിറയുന്നത്. റിമ കല്ലിങ്ങൽ പോലുള്ളവരും കമന്റുമായി എത്തിയിട്ടുണ്ട്. വാര്യംപള്ളിയിലെ മീനാക്ഷിയല്ലേ, പറയുന്നത് വരെ വെള്ളം ചവിട്ടരുത്, എല്ലാം ഭേദമാകും, കാട്ടുപറമ്പൻ ആണോ എന്നൊക്കെ നീളുന്നു കമന്റുകൾ.

Leave a Comment