അറയ്ക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ താല്പര്യമുള്ളവർക്ക് ഒരു സന്തോഷവാർത്ത. 2000 സെപ്റ്റംബർ 10 നു റിലീസ് ചെയ്‌ത സിനിമ വാൻ ഹിറ്റ് ആയിരുന്നു. പിന്നീട് കൈരളി ടി വി യിലൂടെ മലയാളികളുടെ സ്വീകരണമുറിയിൽ സജീവമായിരുന്നു. വല്യേട്ടൻ എന്ന സിനിമ ഒരു 1900 പ്രാവശ്യമെങ്കിലും കൈരളി ടി വി സംപ്രേക്ഷണം ചെയ്തിട്ടുണ്ടാകും എന്ന് പറഞ്ഞ പ്രസ്താവനയിൽ ഷാജി കൈലാസ് കഴിഞ്ഞ ദിവസം കൈരളി ടി വി യൗട് ക്ഷമ ചോദിച്ചിരുന്നു.
ഇപ്പോൾ ഇതാ മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് വല്യേട്ടൻ സിനിമ റീ റിലീസിന് ഒരുങ്ങുന്നു എന്ന് മമ്മുട്ടി തന്നെ പോസ്റ്റ് ചെയ്യുന്നത്. കൂടുതൽ ശബ്ദ ദൃശ്യ മികവോടെ 4K അറ്റ്മോസിൽ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. നവംബർ 29നു ആണ് റിലീസ് ചെയ്യാൻ പോകുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് വല്യേട്ടൻ. വൻ താരനിരതന്നെ അണിനിരന്ന ചിത്രത്തിൽ ശോഭന, മനോജ് കെ ജയൻ, സിദ്ധിഖ്, എൻ എഫ് വർഗീസ്, സുധീഷ്, വിജയകുമാർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ മമ്മൂട്ടി നായകനായ പ്രാധാന്യമുള്ള ചിത്രങ്ങളിൽ ഒന്നാണ് “വല്ല്യേട്ടൻ”. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു ഉജ്ജ്വല കഥാപാത്രമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ആക്ഷൻ, കുടുംബ ബന്ധങ്ങൾ, വില്ലനുമായുള്ള തർക്കങ്ങൾ എന്നിവക്കൊപ്പം ഒരു കരുത്തുറ്റ തിരക്കഥയും മികച്ച അഭിനേതാക്കളും ചിത്രത്തിന്റെ വിജയത്തിന് വഴി തെളിച്ചു.
ചിത്രത്തിന്റെ സംഗീതം റിങ്മാസ്റ്ററിങ് ചെയ്തിരിക്കുന്നത് ബെന്നി ജോൺസൻ ആണ്. ഡോൾബി അറ്റ്മോസ് മിക്സിങ് എം ആർ രാധാകൃഷ്ണൻ, സൗണ്ട് ഡിസൈനിങ് ധനുഷ് നയനാർ. എല്ലാ ആധുനിക ദൃശ്യമികവോടെ അറയ്ക്കൽ മാധവനുണ്ണിയെയും അനിയന്മാരെയും വീണ്ടും തീയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്നവർ നവംബർ 12 നു ടിക്കറ്റ് എടുത്തോളൂ.