സാമന്തയുടെ അച്ഛൻ മരണപ്പെട്ടു! ദുഃഖവാർത്ത പങ്കുവെച്ച് താരം

പ്രമുഖ ദക്ഷിണേന്ത്യൻ നടി സാമന്തയുടെ അച്ഛൻ ജോസഫ് പ്രഭു മരണപ്പെട്ടു. സാമന്ത തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ വഴി അറിയിച്ചത്. “നമ്മൾ വീണ്ടും കണ്ടുമുട്ടുന്നതുവരെ” എന്ന കുറിപ്പോടെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടാണ് വിയോഗവാർത്ത തന്റെ ആരാധകരെ അറിയിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

നിരവധി അഭിമുഖങ്ങളിൽ സാമന്ത തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരുന്നു. തനിക്ക് ഏറ്റവും ആത്മവിശ്വാസവും സന്തോഷവും തന്ന വ്യക്തി ആയിരുന്നെന്നു അഭിപ്രായപ്പെട്ടിടുന്നു. ചെന്നൈയിൽ ജോസഫ് പ്രഭുവിന്റെയും നിന്നേറ്റ പ്രഭുവിന്റെയും മകളായാണ് ജനിച്ചത്.

മരണവാർത്ത പുറത്തുവന്നതോടെ സാമന്തയുടെ നിരവധി ആരാധകർ ആണ് അനുശോചനവുമായി എത്തിയിരിക്കുന്നത്. ഒരു ഇരുണ്ട ബാക്ക്ഗ്രൗണ്ടിൽ ‘until we meet again ഡാഡ്’ എന്ന് ഹൃദയഭേദകമായ കുറിപ്പാണു സാമന്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. സാമന്തയുടെ കുട്ടിക്കാലത്ത് തന്നെ ഒരുപാഠ സ്വാധീനിച്ച വ്യക്തിയായിരുന്നു. ഒട്ടനവധി എതിർപ്പുകൾ ഉണ്ടായിരുന്നിട്ടും തന്റെ സിനിമാജീവിതത്തിൽ എന്നും തന്നോടൊപ്പം നിന്ന ആളാണ് തന്റെ അച്ഛൻ.

നാഗചൈതന്യയുമായുള്ള വിവാഹബന്ധം വഷളായപ്പോഴും അച്ഛൻ എന്നും ചേർത്ത് നിർത്തി. വിവാഹബന്ധം വേർപെടുത്തിയപ്പോൾ അച്ഛൻ സാമന്തയുടെ പോസ്റ്റിന് ഇങ്ങനെ പ്രതികരിച്ചു ‘കുറെ നാളുകൾക്ക് മുൻപ് ഒരു കഥയുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അതില്ല ‘. തന്റെ മകളുടെ ഇമോഷൻസ് മനസ്സിലാക്കി ഒപ്പം നിന്ന ആരാധകരോട് നന്ദി പറയാനും അദ്ദേഹം മടിച്ചില്ല.

Leave a Comment