പുഷ്പ 2 പ്രൊമോഷന് വന്നതായിരുന്നു സൂപ്പർ താരം അല്ലു അർജുൻ. കൊച്ചിയിൽ എത്തിയ അല്ലുവിനെ കാണാൻ പോകാതിരിക്കാൻ കഴിയുന്നതെങ്ങിനെ. അല്ലുവിനെക്കാണാൻ ജി പി യും ആഹാര്യ ഗോപിക അനിലും ചെന്നിരുന്നു. പോകുമ്പോൾ വെറുംകൈയ്യോടെ പോകുന്നതെങ്ങിനെ. അങ്ങിനെ അല്ലുവിന് ഒരു സ്പെഷ്യൽ സമ്മാനവുമായാണ് അവർ പോയത്.
കേരളത്തെ അങ്ങോളം സ്നേഹിക്കുന്ന അല്ലുവിന് കേരളം സ്റ്റൈൽ സമ്മാനം തന്നെയാവണം എന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്നു. സമ്മാനം നൽകുമ്പോൾ ഒരു മലയാളത്തനിമ ഉണ്ടായിരിക്കണം. മലയാളത്തനിമ എന്ന് കേൾക്കുമ്പോൾ അല്ലെങ്കിൽ ഒരു സെലിബ്രിറ്റി വരുമ്പോ സാധാരണ നൽകാൻ ശ്രമിക്കുന്നത് മുണ്ടും കുർത്തയും അല്ലെങ്കിൽ വാൽക്കണ്ണാടി കഥകളി രൂപം എല്ലാം ആണ്. എന്നാൽ ഇത്തവണ അല്ലുവിന് സമ്മാനിച്ചത് മറ്റൊന്നായിരുന്നു.
നല്ലൊരു ഗിഫ്റ് ഹാംപേർ ആണ് ഇരുവരും ചേർന്ന് നൽകിയത്. ഒരു ബോക്സിൽ മൂന്നു ചെറിയ ഭരണികൾ. അതിൽ ഒന്നിൽ കായവറുത്തത്, മറ്റൊന്നിൽ ഉപ്പേര, മൂന്നാമത്തേതിൽ മുല്ലപ്പൂവും. രുചിക്കൂട്ടുകൾ മല്ലുവിന് എന്തായാലും ഇഷ്ടമാകും. കൂടാതെ സിനിമയിലെ നായികയ്ക്കും നായകനുമുള്ള ഒരു കുറിപ്പും ഉണ്ട്. കൂടാതെ കേരളത്തിന്റെ പരമ്പരാഗതമായ എന്തോ ഒരു വസ്ത്രം കൂടി ഉണ്ടെന്നാണ് കാണുന്നത്.
ചിത്രത്തിന് താഴെ ധാരാളം കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ജി പി യെ പരിചയമുണ്ട് എന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവരെയൊക്കെ ഇങ്ങു വിളിച്ചേ, പേർളി മണീ ith കാണുന്നില്ലേ എന്ന് തുടങ്ങുന്നു കമന്റുകൾ. എന്തായാലും പുഷ്പ ആദ്യഭാഗം സ്വീകരിച്ചതുപോലെ രണ്ടാം ഭാഗവും ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.