ജി പി അല്ലുവുമായുള്ള ചിത്രം പോസ്റ്റ് ചെയ്തപ്പോൾ പേർളി മാണീ ചെയ്തത് കണ്ടോ?

അല്ലുവിനെ നിങ്ങൾക്ക് മാത്രമല്ല പരിചയം എനിക്കും ഉണ്ട് എന്ന നിലയിൽ ആയിരുന്നു പേർളി ചിത്രം പോസ്റ്റ് ചെയ്തത്. ജി പി കണ്ടാൽ ഇത് എഡിറ്റഡ് ആണെന്ന് പറഞ്ഞേക്കാം എന്ന് ക്യാപ്‌ഷൻ ഇട്ടായിരുന്നു പേർളി ചിത്രം തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പേര്ളിയും ഗോവിന്ദ് പത്മസൂര്യയും സുഹൃത്തുക്കൾ ആണ്. പക്ഷെ പരസ്പരം തഗ് അടിച്ചതാണ് മലയാളികൾക്ക് അവരെക്കണ്ട് ശീലം. അതുതന്നെയാണ് മലയാളികൾക്ക് പ്രിയപ്പെട്ടവനായി രണ്ടാളും മാറിയത്.

കഴിഞ്ഞ ദിവസം പുഷ്പ 2 ചിത്രത്തിന്റെ പ്രൊമോഷൻന്റെ ഭാഗമായി അല്ലു അർജുൻ കേരളത്തിൽ വന്നപ്പോൾ ജി പി യും ഭാര്യയും ചേർന്ന് അല്ലുവിനെ കാണാൻ പോയതും അല്ലുവിന് സമ്മാനം നല്കിയതുമെല്ലാം സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ചിത്രങ്ങൾ സ്വീകരിച്ചത്. പക്ഷെ നമ്മുടെ പേർളിക്ക് ചിത്രം തീരെ ഇഷ്ടപ്പെട്ടില്ല തോന്നുന്നു.

ജി പി പങ്കുവെച്ച ചിത്രത്തിന് താഴെ പലരും കമാൻഡ് ചെയ്തിരുന്നു പേര്ളിയെ ഇങ്ങോട്ടു വിളിക്കൂ നോക്കാൻ പറയൂ എന്നൊക്കെ. മുൻപ് ജി പി ക്ക് അല്ലുവുമായി പരിചയം ഉണ്ട് എന്ന് പറഞ്ഞതിനെ കളിയാക്കിയിരുന്നു പേർളി. പിന്നീട് അല്ലുവും ജി പി യു ഒരേ സിനിമയിൽ അഭിനയിച്ചിരുന്നു.

ഇപ്പോൾ ഇതാ അല്ലുവും രശ്‌മിക മന്ദനയും തമ്മിൽ ഇരിക്കുന്നത്തിനു തൊട്ടപ്പുറത്ത് പേർളിയും കൂടെ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. അതിനു നല്ലൊരു അടിക്കുറിപ്പും നൽകിയിട്ടുണ്ട്. വൈകിയ പോസ്റ്റ് ആണ് …പുഷ്പ പ്രൊമോഷന് ശേഷം വളരെ ക്ഷീണിതനാണ്. ജി പി കണ്ടാൽ ഇത് ഒരു എഡിറ്റ് ചെയ്ത ചിത്രമാണെന്ന് പറഞ്ഞേക്കാം..വിത്ത് അല്ലു & രശ്‌മിക എന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന് താഴെ അനവധിപേർ കമന്റുമായി എത്തി, എഡിറ്റിങ് ഞങ്ങൾക്കും അറിയാം, എഡിറ്റിങ് സിംഹമേ, എന്നൊക്കെ. എന്തായാലും ജി പി ഇതിനു എങ്ങനെ പ്രതികരിക്കും ennu നോക്കുകയാണ് ആരാധകർ.

Leave a Comment