ഇത്രയ്ക്ക് അഹങ്കാരം പാടില്ല! പണത്തിന് ഒരു വിലയുമില്ലേ. നിർമ്മാതാക്കൾ ഉള്ളതുകൊണ്ടാണ് സിനിമാ മേഖല ഇങ്ങനെ നിലനിൽക്കുന്നത്.

തമിഴിലെ നിർമ്മാതാവായ കെ രാജൻ എന്ന നിർമ്മാതാവ് മുൻപൊരിക്കൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ധനുഷും നയൻതാരയും ഉള്ള പോരിന്റെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ അദ്ദേഹം മുൻപ് പറഞ്ഞകാര്യങ്ങൾ വൈറൽ ആയിരിക്കുന്നത്. തമിഴിലെ ചില മുൻനിര അഭിനേതാക്കളുടെ ഡിമാന്റിനെക്കുറിച്ചതാണ് പറയുന്നത്. അവർ നിർമ്മാതാക്കൾക്ക് ഉണ്ടാക്കിക്കൊടുക്കുന്ന അധിക ചിലവും എല്ലാം. അതോടൊപ്പം തന്നെ മലയാളികളുടെ സ്വകാര്യ അഹങ്കാരം മമ്മൂക്കയെ വാനോളം പ്രശംസകൊണ്ടും മൂടിയിരുന്നു.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, നടൻ അജിത്, തൃഷ, നയൻ‌താര, ആൻഡ്രിയ തുടങ്ങിയ താരങ്ങളും ഉണ്ട്.  ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ്അതിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. രാജന്റെ വാക്കുകൾ ഇങ്ങനെ, താരങ്ങളെ അവർ പറയുന്ന കോടികൾ പ്രതിഫലമായി നല്കിയിട്ടാണ് നമ്മൾ കൊണ്ടുവരുന്നത്, പക്ഷെ അത് പോരാതെ അവർ വരുത്തിവെക്കുന്ന അധിക ചിലവിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

മുൻപെല്ലാം സിനിമലൊക്കേഷനിൽ ഒരു കാരവാന് മതിയായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ. ഒരു സിനിമയ്ക്ക് വേണ്ടി 10 ഉം 12 ഉം കാരവാന് ആവശ്യമായി വന്നിരിക്കുകയാണ്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം അങ്ങെനെ നീളുന്നു. കാരവന്റെ വാടക, ഡ്രൈവർ സാലറി, ഇന്ധനം ഇങ്ങനെ ഒരുപാട് തുക അധിക ചിലവുകളാണ് ഇതുകാരണം ഉണ്ടാകുന്നത്.

തമിഴിലെ എല്ലാ താരങ്ങളും അല്ല . രജനി സാർ ഒക്കെ ഷൂട്ടിങ് കഴിഞ്ഞ അവിടെത്തന്നെയിരിക്കും. എന്നാൽ നയൻതാര അങ്ങനെയല്ല. ഷൂട്ടിങ്നിന്നു വരുമ്പോൾ അവരുടെ 7 അസിസ്റ്റന്റിനെയും കൊണ്ടാണ് വരുന്നത്. അവരുടെ ചിലവുകളും നിർമ്മാതാവ് നോക്കണം. ദിവസം 1000 രൂപ വെച്ച്. എല്ലാം ചേർത്ത് ദിവസം ഒരു ലക്ഷത്തിലധികം അവർക്കുവേണ്ടിത്തന്നെ ചിലവാക്കേണ്ടിവരുന്നു.

തമിഴിലെ ഈ രീതിയൊക്കെ കാണുമ്പോൾ കൈ കൊടുത്തുതൊഴാൻ തോന്നുന്ന ഒരു നടാനുണ്ട്. ഇവിടുത്തുകാരനല്ല, മലയാള നടൻ ആണ്. മമ്മുട്ടി. അദ്ദേഹം സ്വന്തം കരവാനിൽ ആണ് വരുന്നത്. ഷൂട്ടിങ് ലൊക്കേഷൻ എവിടെയാണെങ്കിലും, അതുമായി ബന്ധപ്പെട്ടു എല്ലാ ചിലവും അദ്ദേഹമാണ് നോക്കുന്നത്, അതൊന്നും ഒരു നിർമ്മാതാവിന്റെതലയിൽ കെട്ടിവെക്കില്ല. അദ്ദേഹം പറയുന്നു.

Leave a Comment