യൂട്യുബിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റഫോമിലും ജനങ്ങൾക്ക് പരിചിതമാണ് കെ എൽ കുടുംബം. ഈ അടുത്തകാലത്തായി ഏറ്റവും കൂടുതൽ സുബ്സ്ക്രൈബേർസ് ഉള്ള സിംഗിൾ പേഴ്സൺ യൂട്യൂബ് ചാനൽ എന്ന ഖ്യാതി നേടിയെടുത്ത കെ എൽ ബ്രോ ബിജു ഋത്വിക്. ഇവരുടെ വീഡിയോ കണ്ടിട്ടില്ലാത്ത മലയാളികൾ വളരെ കുറവാണ്. ഇത്രയുമൊക്കെ ഉയരത്തിൽ എത്തിയാലും അതിന്റെ യാതൊരുവിധ ജാടയും ഇല്ലാത്ത ഇവരെ മലയാളികൾക്ക് ഭയങ്കര ഇഷ്ടമാണ്.
ഇതിലെ കവി ചേച്ചിയുടെ വലകാപ്പു ചടങ്ങു ആണ് ഇപ്പോൾ ഉള്ള വിശേഷം. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ചാനെൽ 68.1 മില്യൺ സുബ്സ്ക്രൈബേർസ് ഉണ്ട്. കവിയുടെ മറ്റേർണിറ്റി ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. തങ്ങൾ ഇത്രയും വളരുന്നതിന് ശേഷം ആദ്യമായി ആണ് മറ്റേർണിറ്റി ചിത്രങ്ങൾ എടുക്കുന്നത്. മുൻപത്തെ രണ്ടുപ്രസവങ്ങളിൽ ഇതൊന്നും ചെയ്തിരുന്നില്ല എന്നും ഇത് ഓപ്പോൾ സ്പെഷ്യൽ ആണെന്നും അവർ പറയുന്നു.
കണ്ണൂർകാരനും കണ്ണടക്കാരിയും ചേർന്നുതുടങ്ങിയ ചാനലിന് ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും നല്ല കാഴ്ചക്കാർ ഉണ്ട്. സംഭാഷണങ്ങൾ ഇല്ലാതെ ഏതു ഭാഷക്കാർക്കും മനസ്സിലാവുന്ന കണ്ടന്റ് ഷോർട് ആക്കി ഇടുകയാണ് കൂടുതലും ചെയ്യുന്നത്. അതുകൊണ്ടാണ് വിദേശത്തുപോലും ഇവർക്ക് കാഴ്ചക്കാർ കൂടുന്നത്.