മലയാളികളുടെ കോമഡി രാജാക്കന്മാരിൽ ഒരാളായ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകന്റെ സിനിമാജീവിതത്തിലേക്കുള്ള കടന്നുവരവ് അപ്രതീക്ഷിതമായിരുന്നു. ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചു ഇപ്പോൾ മലയാളികളുടെ പ്രിയ കഥാപാത്രമായി മാറി.
അച്ഛനെപ്പോലെ കോമഡി വേഷങ്ങൾ അല്ല മറിച്ച് നായകവേഷങ്ങൾ ആണ് അർജുൻ അശോകനെത്തേടി എത്തുന്നത്. കഴിഞ്ഞ മാസം അദ്ദേഹം വിലയേറിയ BMW 350X കാർ സ്വന്തമാക്കിയതും , ഒപ്പം ഇരട്ടിമധുരമെന്നോണം സൈമ അവാർഡ് നേടിയതുമെല്ലാം വാർത്തയായിരുന്നു.
ഇപ്പോൾ ഇതാ തന്റെ മകളുടെ 4 ആം പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് അർജുൻ അശോകനും ഭാര്യ നിഖിതയും. മകൾ ജന്മദിനം റോയൽ രീതിയിൽ ആഘോഷമാക്കി മാറ്റുകയാണ് ഇരുവരും. മനോഹര ലുക്കിൽ രാജകുമാരിയെ പോലെയാണ് മകളെ കാണാൻ കഴിയുന്നത്. പൊന്നുമോൾക്ക് ജന്മദിന ആശംസകൾ അടക്കം നേരുകയാണ് ഫാൻസും.
ഇൻസ്റ്റാഗ്രാം പോസ്റ്റിനുതാഴെ നിരവധി കമന്റുകൾ ആണ് ആരാധകർ ഇട്ടിരിക്കുന്നത്. 2018 ൽ ആണ് അർജുൻ അശോകൻ തന്റെ പ്രണയിനിയായ നികിതയെ വിവാഹം കഴിക്കുന്നത്. എടുത്ത ചിത്രങ്ങൾ എല്ലാം ഹിറ്റ് ആക്കിക്കൊണ്ടാണ് താരത്തിന്റെ സിനിമാജീവിതം ഇപ്പോൾ മുന്നോട്ട്പോകുന്നത്. അടുത്തിടെയിറങ്ങിയ രോമാഞ്ചം, അതിലെ കഥാപാത്രത്തിന്റെ മാനറിസം എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.