നാഗചൈതന്യയുടെ വധു ശോഭിതയുടെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്

സാമന്തയുമായുള്ള വിവാഹബന്ധം വേർപെടുത്തി ശോഭിത ധൂലിപാലിയെ വിവാഹംകഴിക്കാനൊരുങ്ങുന്ന വാർത്ത നാമെല്ലാവരുമറിഞ്ഞതാണ്. വീഡിയോയുടെ പകർപ്പവകാശം നെറ്റ്ഫ്ലിക്സ് റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതും കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തയായിരുന്നു. ഡിസംബർ 4 നു അന്നപൂർണ സ്റ്റുഡിയോയിൽ വെച്ചതാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

ഇപ്പോഴിതാ വ്യവഹാത്തിനു മുന്നോടിയായുള്ള ശോഭിതയുടെ ഹൽദി ആഘോഷത്തിന്റെചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇരുകൂട്ടരുടെയും അടുത്ത കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന് പങ്കെടുത്തിരുന്നത്.

രസകരമായ സംഭവം അതല്ല. സോഷ്യൽ മീഡിയയിൽ സാമന്ത ശോഭിതയ്ക്ക് കവിളത്ത് മഞ്ഞൾ തേച്ചുകൊടുക്കുന്ന തലകെട്ടാണ് പലരും എഴുതിയിരിക്കുന്നത്, എന്നാൽ ശോഭിതയുടെ അനിയത്തിയുടെ പേരാണ് സാമന്ത. സാമന്ത ധൂലിപാലാ എന്നാണ് മുഴുവൻ പേര്. നാഗചൈതന്യയുടെ മുൻഭാര്യയുടെയും വിവാഹം കഴിക്കാൻ പോകുന്ന ശോഭിതയുടെ അനിയത്തിയുടെയും പേര് ഒന്നായത് ആരാധകരിൽ കൗതുകം സൃഷ്ടിച്ചിരിക്കുകയാണ്.

ഞായറാഴ്ച തന്നെ അവർ ഇതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും കല്യാണത്തിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടയിൽ സാമന്തയുടെ പ്രതികരണം വല്ലതും ഉണ്ടാകുന്നുണ്ടോ എന്നും പാപ്പരാസികൾ അന്വേഷിക്കുന്നുണ്ട്. നാഗചൈതന്യയ്ക്കായി കുറെ പണം ചിലവാക്കിക്കളഞ്ഞിട്ടുണ്ടെന്നു സാമന്ത ഒരു അഭിമുഖത്തിന്റെ റാപിഡ് ഫയർ സചോദ്യത്തിന്റെ ഉത്തരമായി പറഞ്ഞിരുന്നു.

എന്നാൽ അച്ഛൻ മരിച്ച് വിഷമത്തിൽ ഇരിക്കുകയാണ് സാമന്ത എന്നും പ്രേക്ഷകർ അവരെ ശല്യം ചെയ്യരുതെന്നും സാമന്തയുടെ കടുത്ത ആരാധകർ സോഷ്യൽ മീഡിയയിൽ കമന്റുകൾ ഇടുന്നുണ്ട്.

Leave a Comment