മമ്മുക്ക ഇപ്പോൾ ആളാകെ മാറി, ഇഷ്ടം ഷൈൻ ടോം ചാക്കോനെയും വിനായകനെയും പോലെയുള്ള പ്രശ്‌നക്കാരോട് മാത്രം – വിജയകുമാർ

ഒറ്റുകാരന്റെ വേഷങ്ങളിൽ തിളങ്ങി പേരെടുത്ത നടനാണ് വിജയകുമാർ. അദ്ദേഹത്തിന്റെ പഴയ സിനിമകൾ എടുത്താൽ മനസിലാകും ആൾ നായകനോടൊപ്പം നിൽക്കുമെങ്കിലും ചിലപ്പോൾ വഞ്ചിച്ചിട്ടു പോകും, ഒറ്റുകൊടുക്കും. ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ കൂടുതലും ചെയ്തതിനാൽ അദ്ദേഹത്തിന് ധാരാളം ട്രോളുകൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട് സോഷ്യൽ മീഡിയ ഇത്രേം സജീവമായ കാലത്ത്.

താരസംഘടനയായ അമ്മയെ വിമര്ശിച്ചുകൊണ്ടുള്ള പുതിയാഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അദ്ദേഹം നടത്തിയ പ്രസ്താവനകൾ ഇപ്രകാരമാണ്. ആർക്കും എന്തും കാണിച്ചിട്ട് ഓടിച്ചെന്നു കേരാവുന്ന സംഘടനയായി മാറി ‘അമ്മ എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. പണ്ടുമുതൽക്ക് തന്നെ ‘അമ്മ എന്ന സംഘടനയിലെ പ്രശ്നങ്ങൾ വീക്ഷിക്കാറുണ്ടായിരുന്നെന്നും ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

‘അമ്മ എന്ന സംഘടന പെണ്ണുപിടിയന്മാരുടെ സംഘടനയാണെന്ന് പരസ്യമായി വിമർശിച്ചയാൾ ആണ് താൻ. വിജയ് ബാബു പ്രശ്നം നടക്കുന്ന സമയത്തായിരുന്നു എന്റെ വിമർശനം. എനിക്ക് ഒരു പ്രശ്നം വന്നപ്പോൾ മാധ്യമങ്ങൾ ‘അമ്മ എന്ന സംഘടനയോട് സഹായം ചോദിച്ചില്ലേ എന്ന് എന്നോട് ചോദിച്ചപ്പോൾ പെണ്ണുപിടിയന്മാരെക്കൊണ്ട് ആണോ സഹായം ചോദിക്കേണ്ടത് എന്ന് താൻ മറുപടി പറഞ്ഞിരുന്നു എന്ന് വിജയകുമാർ പറയുന്നു.

മമ്മൂട്ടുടെ കൂടെ അഭിനയിച്ചതിന്റെ ഓർമ്മകളും പങ്കുവെക്കുന്നുണ്ട് താരം. വല്യേട്ടൻ എന്ന സിനിമയിലെ ഷൂട്ടിംഗ് സൈറ്റ് ഓർമ്മകൾ ഒക്കെ താരം ഇന്നും ഓർക്കുന്നുണ്ട്. തനിക്കും മമ്മുക്കയ്ക്കും ഇടയിലുള്ള കെമിസ്ട്രി വർക്ക്ഔട്ടാകാൻ മമ്മുക്ക തന്നെ മുൻകൈ എടുക്കുമായിരുന്നു. ഭക്ഷണം കഴിപ്പിക്കലും വിളമ്പിത്തരളുമെല്ലാം അദ്ദേഹം ഇന്നും ഓർക്കുന്നു. എന്നാൽ മമ്മുക്ക ഇപ്പോൾ ആളാകെ മാറിയെന്നും ഷൈൻ ടോം ചാക്കോയേയും, ശ്രീനാഥ് ഭാസിയെയും വിനായകനെയും പോലെയുള്ള പ്രശ്നക്കാരെയാണ് അദ്ദേഹത്തിന് കൊടുത്താൽ ഇഷ്ടം എന്നും വിജയകുമാർ കൂട്ടിക്കിചേർത്തു.

Leave a Comment