മാളികപ്പുറം എന്നചിത്രത്തിലൂടെ ശ്രദ്ധേയമായ ബാലതാരമാണ് ദേവനന്ദ. മികച്ച അഭിനയത്തിലൂടെ ഒട്ടനവധി ആരാധകരെ ഉണ്ടാക്കിയെടുത്ത മിടുക്കി. പക്ഷെ എല്ലായ്‌പ്പോഴും സോഷ്യൽ മീഡിയയിൽ ദേവനയ്‌ക്കെതിരെ കമന്റുകൾ ആണ് നിറയുന്നത്. പ്രായത്തിൽ കവിയ്ഞ്ഞ പക്വതയും സംസാരവും കൊണ്ട് അനവധി മോശം കമന്റുകൾ ആണ് ദേവാനന്ദയുമായി ബന്ധപ്പെട്ടു വരുന്ന വിഡിയോകളിലും, അഭിമുഖ വിഡിയോകളിലും നിറയുന്നത്. ഈ ചെറുപ്രായത്തിൽ എന്തിനാണ് ഇത്ര ജാഡ, ചെറിയവായിൽ വല്യ വർത്തമാനം, എന്നൊക്കെ ധാരാളം ഹേറ്റ് കമന്റുകൾ കൊണ്ട് നിറഞ്ഞിരുന്നു.
ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ് ദേവനന്ദ. എറണാകുളം ജില്ലാ കലോത്സവത്തിൽ സ്പെഷ്യൽ ഗസ്റ്റ് ആയി വന്ന ദേവനന്ദയെക്കണ്ടപ്പോൾ ഒരു മധ്യവയസ്‌കൻ ഓടി അടുത്ത വരികയും കാൽതൊട്ടു വർധിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. കാൽതൊട്ടുവന്ദിച്ച അദ്ദേഹത്തിന്റെ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചതും നിരവധിപ്പേർ ആണ് കമന്റുകൾ ഇടുന്നത്. ദേവനന്ദ ഒരു സിനിമാ താരം ആയതു കൊണ്ടല്ല, മറിച്ച് മാളികപ്പുറമായി സങ്കൽപ്പിച്ചു കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.
അതേസമയം സിനിമയും ജീവിതവും എന്താണെന്ന് തിരിച്ചറിയാത്ത സമൂഹം ഇപ്പോഴും ഉണ്ടെന്നു ചിലർ വിലപിക്കുന്നു. ആ സിനിമയിലെ മാളികപ്പുറമായി അഭിനയിച്ച കുട്ടിയുടെ കാൽതൊട്ടു വന്ദിച്ചത് വിവേകവും ജീവിതാനുഭവമുള്ള ആൾ ആണല്ലോ എന്നാണ് ചിലർ വിലപിക്കുന്നത്. വയോധികനെതിരെയും ധാരാളം ട്രോളുകൾ നിറയുന്നുണ്ട്. അതേസമയം അദ്ദേഹം കാൽതൊട്ട് വന്ദിക്കുമ്പോൾ മാറാനോ തടയാനോ ദേവനന്ദ ശ്രമിച്ചില്ല എന്നും ചിലർ കുറ്റപ്പെടുത്തുന്നു.