പി വി സിന്ധു വിവാഹിതയാകുന്നു. ഉദയ്പൂരിൽ ഡിസംബർ 22 നു വിവാഹം. വരൻ വെങ്കടദത്ത സായി

ലോകത്തിൽ ഇന്ത്യയുടെ ബാഡ്മിന്റൺ അഭിമാനതാരമായ പി വി സിന്ധു വിവാഹിതയാകുന്നു. സിന്ധുവിന്റെ പിടാവും മുൻ വോളീബാൾ താരവുമായ രമണയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡിസംബർ 22 നാണ് രാജധാനിലെ ഉദയ്‌പൂരിൽ വിവാഹച്ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 24 നു ഹൈദരാബാദിലും വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഹൈദ്രബാദ് സ്വദേശി വെങ്കടദത്ത സായിയാണ് വരൻ. അദ്ദേഹം പി.വി. സോഫ്റ്റ്‌വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.ഇരുകുടുംബങ്ങൾ തമ്മിൽ ദീർഘകാലത്തെ ബന്ധമാണ് ഉള്ളത്. ഇപ്പോൾ ഇതാ ഇരു കുടുംബങ്ങളിലെയും പ്രധാനകണ്ണികളെ വിവാഹം കഴിപ്പിക്കുകയാണ്.

2016, 2020 ഒളിംബിപിക്സുകളിൽ ഇന്ത്യയ്ക്കായി മെഡലുകൾ നേടിയ താരമാണ് പി വി സിന്ധു. സമീപകാലത്ത് സയ്യിദ് മോദി ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍സില്‍ കിരീടം നേടി. ഇപ്പോൾ തല്ക്കാലം താരം വിശ്രമത്തിലാണ്. വരുന്ന ജനുവരി കഴിഞ്ഞാൽ വീണ്ടും മത്സരങ്ങളിൽ സജീവമാകുമെന്നതിനാൽ ഡിസംബറിൽ തന്നെ വിവാഹം നടത്താനാണ് തീരുമാനം.

പി വി സിന്ധുവിന്റെ വിവാഹവാർത്ത പുറത്തുവന്നതോടെ വരൻ ആരാണെന്നും അദ്ദേഹത്തിന്റെ ഹിസ്റ്ററി അറിയാനും ഉള്ള ആകാംക്ഷയിലാണ് ആരാധകരും കായികലോകവും. പ്രൊഫിസിയോണൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ബിസിനസ് എന്റർപ്രെനുർ ആണ്. കൂടാതെ ഡാറ്റാ സയൻസ്, ഫിനാൻസ്, അസറ്റ് മാനേജ്‌മന്റ് എന്നീ നിലകളിൽ തിളങ്ങിനിൽക്കുന്ന പ്രൊഫഷണൽ ആണ്.

ദത്ത സായി ലിബറൽ സ്റ്റഡീസിലും ബിസിനസിലും ശക്തമായ അടിസ്ഥാനത്തോടെ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. അദ്ദേഹം ഫൗണ്ടേഷൻ ഓഫ് ലിബറൽ ആൻഡ് മാനേജ്മെന്റ് എജ്യുക്കേഷനിൽ നിന്ന് ലിബറൽ ആർട്സ് ആൻഡ് സയൻസസിൽ ഡിപ്ലോമ നേടി, തുടർന്ന് ഫ്ലെയിം യൂണിവേഴ്‌സിറ്റിയിൽ നിന്ന് അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസിൽ ബിബിഎ ചെയ്തു, 2018-ൽ ബിരുദം നേടി.

Leave a Comment