ഇതുവരെ ഒരു പരസ്യത്തിലും അഭിനയിക്കാത്തതിന്റെ കാരണം വ്യക്ത്തമാക്കി പ്രേംകുമാർ

ഇതുവരെ ഒരു പരസ്യത്തിലും കണ്ടിട്ടില്ലല്ലോ എന്ന് ചോദിച്ച് അവതാരിക. സ്റ്റാർ മാജിക് ൽ ഗസ്റ്റ് ആയി എത്തിയപ്പോഴാണ് ലക്ഷ്മി നക്ഷത്ര പ്രേംകുമാറിനോട് ആ ചോദ്യം ചോദിച്ചത്. അദ്ദേഹത്തിന്റെ മറുപടിയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രേംകുമാർ ആണ് താരം. മെഗാസീരിയലുകൾ എൻഡോസൾഫാനേക്കാൾ മാരകമാണ് എന്ന പ്രസ്താവനയാണ് അദ്ദേഹത്തിനെതിരെ സിനിമാ സീരിയൽ മേഖലയിൽ നിന്നുള്ളവർ വിമർശനങ്ങൾ ഉന്നയിക്കുന്നത്.

ഒരു പരസ്യത്തിൽപ്പോലും കണ്ടിട്ടില്ലല്ലോ എന്ന ചോദ്യത്തിന് ഉത്തരമിങ്ങനെയായിരുന്നു. ഞാൻ ഒരു പ്രോഡക്റ്റ് ജനങ്ങൾക്ക് റെക്കമെന്റ് ചെയ്യണമെങ്കിൽ ഞാൻ ആദ്യം ആ പ്രോഡക്റ്റ് വാങ്ങി ഉപയോഗിക്കണം. അത് കുറേക്കാലം ഉപയോഗിച്ചതിനുശേഷം അത് നല്ലതാണെന്നു എനിക്ക് ബോധ്യമായാൽ മാത്രമേ മറ്റുള്ളവർക്ക് കൂടി അത് ഉപയോഗിക്കാൻ സജെസ്റ് ചെയ്യുന്നതിൽ കാര്യമുള്ളൂ.

ഇപ്പോൾ എനിക്ക് ഒരു സോപ്പിന്റെ പരസ്യമാണെങ്കിൽ അത് ഉപയോഗിച്ചയാൾ ചൊറി മാറും എന്നാണ് അവർ പറയുന്നതെങ്കിൽ എനിക്ക് ആദ്യം ചൊറി വരണം. എന്നിട്ട് ആ സോപ്പ് കുറേക്കാലം അല്ലെങ്കിൽ കുറച്ചുകാലം ഉപയോഗിച്ച് ചൊറി മാറണം. എന്നാൽ മാത്രമേ എനിക്ക് അത് എന്റെ പ്രേക്ഷകർക്ക് ഞാൻ നിർദ്ദേശിക്കുകയുള്ളൂ. അല്ലാതെ എന്നെ ഞാൻ ആക്കിയ, എന്നെ നെഞ്ചിൽ ഏറ്റിയ ഇതുവരെ ആക്കിയ പ്രേക്ഷകരെ വഞ്ചിക്കാൻ ഞാൻ തയ്യാറല്ല. എന്നാണ് അദ്ദേഹം പറയുന്നത്. വേദിയിൽ വലിയ കൈയ്യടിയാണ് അദ്ദേഹത്തിന്റെ മറുപടിക്ക് കിട്ടിയത്.

Leave a Comment