ഇത്ര സിമ്പിൾ ആണോ അല്ലു അർജുൻ…ഇതൊക്കെയാണ് അദ്ദേഹത്തെ എല്ലാവര്ക്കും ഇഷ്ടമാകാൻ കാരണം

പുഷ്പ 2 സിനിമ റിലീസ് ആകുന്നതിനു മുന്നോടിയായി ഓടിനടന്ന് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുകയാണ് അല്ലു അർജുൻ. കേരളത്തിലും പ്രൊമോഷൻ ന്റെ ഭാഗമായി അല്ലു അർജുൻ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ പ്രൊമോഷൻ പരിപാടിക്കിടെ ഒരു സംഭവം നടന്നു. തങ്ങളുടെ ഇഷ്ടതാരത്തേക്കാണുമ്പോൾ ആരാധകർക്ക് ആവേശം കയറിയേക്കാം. അങ്ങനെ ആവേശം കയറി ഒരു ആരാധകൻ അല്ലുവിനെ നേരെ കെട്ടിപ്പിടിക്കാൻ വന്നു. എന്നാൽ അദ്ദേഹത്തിന്റെ ബോഡി ഗാഡ് ആരാധകനെ തടഞ്ഞുനിർത്തി നിലത്തമർത്തി.

അതുകണ്ട അല്ലു, തന്റെ അംഗരക്ഷകരെ വിലക്കി, ആരാധകനെ തന്റെ അടുത്തേക്ക് വിടാൻ പറഞ്ഞു. അല്ലു തന്റെ ആരാധകനോട് വിശേഷങ്ങൾ എല്ലാം ചോദിച്ചു. കാൽതൊട്ട് വന്ദിക്കാൻ വന്നപ്പോൾ അനുവദിച്ചു. എന്നിട് ആരാധകനെ വിട്ടയച്ചു. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. അല്ലു വളരെ നല്ല ആക്ടർ ആണെന്നും താരം ആണെന്നുളത് ജാടയൊന്നുമില്ലാത്ത കലാകാരനുമാണെന്നു കമന്റുകൾ കൊണ്ട് നിറഞ്ഞിട്ടുണ്ട്.

 

Leave a Comment