ബിഗ് ബോസിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ അഖിൽ മാരാർ പുതിയ സംരംഭത്തിലേക്ക്. പുതിയ സലൂൺ ആണ് അഖിൽ മാരാർ തുടങ്ങിയിരിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞു. കൊച്ചിയിൽ ആണ് തന്റെ പുതിയ സംരംഭം താരം തുറന്നിരിക്കുന്നത്. ഇതോടെ ബിസിനസ് രംഗത്തേക്ക് അഖിൽ മാരാർ കാലെടുത്തുവെക്കുകയാണ്.
തന്റെ ഏറെ നാളായുള്ള ആഗ്രഹമാണ് ഒരു പുതിയ സംരംഭം എന്നും ഇപ്പോൾ അത് നിറവേറിയിരിക്കുകയുമാണ് എന്ന് അഖിൽ മാരാർ പറഞ്ഞു. അടുത്ത ഒരു ഷോപ് കൂടി ഉദഘാടനത്തിനു തയ്യാറായിരിക്കുകയാണ് എന്നാണ് സൂചന. അതിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങൾ അദ്ദേഹത്തിനോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടിയൊന്നും തന്നെ പറഞ്ഞില്ല.
താരത്തെ ബിഗ് ബോസ്സിനുമുന്പേ മലയാളികൾക്ക് അറിയാമായിരുന്നെങ്കിലും ബിഗ് ബോസിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരനായി മാറുന്നത്. അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. കൂടാതെ ചാനെൽ ചർച്ചകളിലും അദ്ദേഹം സജീവമായിരുന്നു. ഇപ്പോൾ ബിഗ് ബോസ് വിന്നർ ആയതിനുസേഹ്ശവും സമൂഹമാധ്യമങ്ങളിൽ അദ്ദേഹം ഇപ്പോഴും സജീവമാണ്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ വ്യക്തമായി പഠിച്ച് അഭിപ്രായം പറയാറുണ്ട്.
ബിഗ് ബോസ് വിന്നർ ആയതിനുശേഷം എന്തെങ്കിലും ലൈഫിൽ മാറ്റം വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒന്നും വന്നിട്ടില്ല എന്നായിരുന്നു മറുപടി. പുതിയ ബിസിനസ് തുടങ്ങിയപ്പോൾ എന്ത് മാറ്റമാണ് ലൈഫിൽ വന്നത് എന്ന് ചോദിച്ചപ്പോൾ കുറച്ച വരുമാനം കൂടി എന്നാണ് അഖിൽ മാരാർ പറഞ്ഞത്.