നെറ്റ്ഫ്ലിക്സിൽ ദുൽക്കറാണ് താരം – പുതിയ സിനിമ ലക്കി ഭാസ്കർ തരംഗമാകുന്നു.

ദുൽക്കർ സൽമാന്റെ പുതിയ സിനിമ ലക്കി ഭാസ്കർ ഓ ടി ടി റിലീസിന് എത്തിയതുമുതൽ ദുൽക്കർ തരംഗമാണ് സോഷ്യൽ മീഡിയയിൽ. നെറ്റ്ഫ്ലിക്സിലാണ് ലുക്കി ഭാസ്കർ ഓ ടി ടി റിലീസ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ സ്വന്തമാക്കിയ തെന്നിന്ത്യൻ സിനിമാ എന്ന റെക്കോർഡ് ലക്കി ഭാസ്കർ നേടിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചത്. ഒരാഴ്ച ആകുമ്പോഴേക്കും റെക്കോർഡ് കാഴ്ചക്കാരുടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ഒരാഴ്ച കൊണ്ട് 5.1 മില്യൺ വ്യൂസ് ആണ് നേടിയിരിക്കുന്നത്. തെലുങ്കിൽ റിലീസ് ചെയ്ത സിനിമയുടെ മലയാളം തമിഴ് തുടങ്ങീ മൊഴിമാറ്റത്തിലും ചിത്രം ഇറങ്ങിയിട്ടുണ്ട്. ആഗോളതലത്തിൽ 100 കോടിക്ക് മേലെ സിനിമ കളക്ട് ചെയ്തു കഴിഞ്ഞു. കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തത് ദുൽക്കറിന്റെ വെഫെറർ ഫിലിംസ് ആണ്. ഓ ടി ടി യിലും സിനിമ വളരെ വിജയകരമായി പ്രദർശനം തുടരുകയാണ്. എല്ലാ യൂട്യൂബ് ചാനൽ റിവ്യൂകളിലും മികച്ച അഭിപ്രായമാണ് ലക്കി ഭാസ്കർ നേടിയിരിക്കുന്നത്.

തമിഴ് നാട്ടിൽ ഇതിനോടകം തന്നെ 15 കോടിയോളം രൂപ സിനിമ നേടിക്കഴിഞ്ഞു. ശിവകാർത്തികേയന്റെ അമരാൻ എന്ന സിനിമ വമ്പിച്ച തരത്തിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ലക്കി ഭാസ്കറിന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. പല സെലിബ്രിറ്റികളും ലക്കി ഭാസ്കറിനെ പുകഴ്ത്തിയും ഉള്ളടക്കത്തെയും ഫിലിം മേക്കിങ്ങിനെയും പ്രകീർത്തിച്ചു രംഗത്തു വന്നിരുന്നു. ഈ വർഷത്തെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ എന്നാണ് കല്യാണി പ്രിയദർശൻ സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

Leave a Comment