ഭാഗ്യവാൻ കേരളീയൻ തന്നെ.. എടുത്ത 10 ടിക്കറ്റിൽ ഒരെണ്ണത്തിന് കരുനാഗപ്പള്ളി സ്വദേശി ദിനേശിന് ഒന്നാം സമ്മാനം

അന്യസംസ്ഥാനക്കാർ കേരളത്തിൽ നിന്നും ലോട്ടറി എടുക്കാറുണ്ട്. അതിന്റെ അളവ് വർധിച്ചിട്ടുണ്ട്. ലോറിയിൽ ഓടുന്ന തമിഴ്‌നാടാറുകാരും കര്ണാടകക്കാരും എല്ലാം ധാരാളം ടിക്കെറ്റുകൾ എടുക്കാറുണ്ട്. കഴിഞ്ഞ തവണത്തെ ഓണം ബമ്പർ നേടിയത് കർണാടകയിലെ പാണ്ഡവപുരം ജില്ലയിലെ ടു വീലർ മെക്കാനിക് മുഹമ്മദ് അൽത്താഫിനായിരുന്നു.

ഇത്തവണത്തെ പൂജ ബമ്പർ ഒന്നാം സമ്മാന വിജയി എന്തായാലും കേരളത്തിൽ തന്നെയുണ്ട്. കരുനാഗപ്പള്ളിക്കാരൻ ദിനേശ് ആണ് ആ ഭാഗ്യവാൻ. അദ്ദേഹം എടുത്ത 10 ടിക്കയറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചിരിക്കുന്നത്. ഇന്നലെ അതായത് ഡിസംബർ 4 നു എടുത്ത നറുക്കിൽ ആണ് JC 325526 എന്ന ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചത്. കായംകുളത്തുനിന്നും എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനത്തിന്റെ നറുക്ക് വീണത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ലോട്ടറി വകുപ്പിൻ്റെ ഗോർക്കി ഭവനിൽ വെച്ചായിരുന്നു പൂജാ ബമ്പറിൻ്റെ നറുക്കെടുപ്പ് നടന്നത്. JA 378749, JB 939547, JC 616613, JD 211004,  JE 584418 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ നേടിയത്. നറുക്കെടുപ്പിനുശേഷം ഭാഗ്യവാൻ ആരാണ് എന്നറിയാനുള്ള ആകാംക്ഷയായിരുന്നു. ആലപ്പുഴയിൽ വിറ്റ ടിക്കറ്റ്ന്റെ അവകാശി ആലപ്പുഴയിൽ തന്നെയായിരിക്കും എന്ന് ഉറപ്പിച്ചിരിക്കുമ്പോൾ ആണ് കരുനാഗപ്പള്ളിക്കാരൻ ദിനേശ് ആണ് ആ ഭാഗ്യവാൻ എന്ന വാർത്ത വരുന്നത്.

Leave a Comment