നാത്തൂന് ഡയമണ്ട് നെക്ലസ് സമ്മാനമായി നൽകി നസ്രിയ നസീം..ഫാഷൻ സ്റ്റൈലിസ്റ് ഫിസ

കഴിഞ്ഞ ദിവസമാണ് സിനിമാതാരം നസ്രിയ നാസ്സമിന്റെ സഹോദരൻ നവീൻ നസീമിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. പ്രമുഖ താരങ്ങൾ എല്ലാം തന്നെ നിശ്ചയത്തിൽ പങ്കെടുത്തിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതോടെ വധുവിന്റെ ഹിസ്റ്ററി അറിയാൻ ആകാംക്ഷയായി ആരാധകർക്ക്. ഫിസ സജിൽ എന്നാണ് വധുവിന്റെ പേര്, ഫാഷൻ സ്റ്റൈലിസ്റ് ആയ ഫിസ സോഷ്യൽ മീഡിയയിൽ അത്ര കണ്ട് സജീവമല്ല.ചലച്ചിത്ര രംഗത്തുനിന്നും സൗബിൻ ഷാഹിർ, സുഷിന് ശ്യാം എന്നിവരും പങ്കെടുത്തു.

ചിത്രത്തിൽ നിറയെ തിളങ്ങിനിൽക്കുന്നത് ഫഹദ് ഫാസിലും നസ്രിയയുമാണ്. നസ്രിയ തന്റെ ഭാവി നാത്തൂന് നെക്‌ലേസ് ആണ് സമ്മാനമായി നൽകിയത്. തന്റെ നാത്തൂന് മാല ഇട്ടുകൊടുക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട് താരം.

23 വയസ്സുകാരിയായ വധു ഇൻസ്റ്റാഗ്രാമിൽ സജീവമല്ല, എന്നാൽ ആവേശം സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളെല്ലാം പങ്കുവെച്ചിട്ടുണ്ട്. ആവേശത്തിന്റെ അണിയറയിൽ ഫിസ പ്രവൃത്തിച്ചുകൊണ്ടാണ് ഫിസ സിനിമാ രംഗത്തേക്ക് വന്നത്. നസ്രിയയുടെ സഹോദരൻ നവീനും ആവേശം സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. ആഷിക് അബുവിന്റെയും ഫഹദ് ഫാസിലിന്റെയും പുതിയ സിനിമയിൽ അനിയനും ഇനി നാത്തൂനും അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞതേയുളൂ. വിവാഹ തിയ്യതി എന്നാണെന്നു തീരുമാനിച്ചിട്ടില്ല.

Leave a Comment